പി ഗീത

എഴുത്തുകാരി. സ്ത്രീപക്ഷചിന്തക, ആക്റ്റിവിസ്റ്റ്. സ്ത്രീപീഡനകേസുകളുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻ നിരപ്പോരാളിയാണ്. അങ്ങാടിപ്പുറം സ്വദേശി. പട്ടാമ്പി കോളേജിൽ അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ യു. ജി. സി. എമിററ്റസ് പ്രൊഫസ്സർ ആയി കോളേജിൽ തന്നെ സേവനം തുടരുന്നു

പട്ടാമ്പി കോളജ് എനിക്കെന്തായിരുന്നു / ആണ്? രണ്ടാം വർഷ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പു തൊട്ട് ബി.എ. എക്കണോമിക്സിലൂടെ എം. എ. മലയാളത്തിലെത്തി നിന്ന സുദീർഘമായ കലാലയ വിദ്യാഭ്യാസകാലം മുഴുവൻ പട്ടാമ്പിയിലായിരുന്നു. അതിനിടയിൽ ഒരു വർഷം പി. ആൻ്റ് ടി. യിലെ കമ്പിയാപ്പീസിൽ ജോലി. അന്നത് കോഴിക്കോട് ബീച്ചിലെ സി. ടി. ഒ. ആപ്പീസ് ആയിരുന്നു. അവിടന്നു രാജി വെച്ചാണ് മലയാളം എം. എ. എന്ന സ്വപ്നം സഫലമാക്കിയത്. സയിൻസിലും സാമ്പത്തികContinue Reading

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ക്യുറേറ്റിവ് പെറ്റിഷനിലൂടെ സൗമ്യാക്കേസിനോടു നീതി പുലർത്തണം. കേരളീയ പൊതുബോധത്തെയും സ്ത്രീ സുരക്ഷയെയും ആഴത്തിൽ മുറിവേല്പിച്ചു കൊണ്ടാണ് 2011 ൽ സൗമ്യ കൊല്ലപ്പെട്ടത്. ദെൽഹിയിലെ നിർഭയാ സംഭവത്തിനു മുമ്പു നടന്ന ഈ അക്രമണം കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സുരക്ഷക്കു ഭീഷണിയായി എന്നു മാത്രമല്ല, അത് സ്ത്രീകളുടെ വൈകാരിക സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഇതിനോടു പ്രതികരിച്ചു. അസംഘടിതമേഖലയിലെ ഒരു തൊഴിലാളിContinue Reading

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയിലൂടെ പുറത്തു വന്ന വടക്കാഞ്ചേരി പീഡനക്കേസിലെ പെൺകുട്ടിക്ക് മുഖ്യമന്ത്രിയോടു മാത്രമായി ചിലത് പറയാനുണ്ടെന്നും പക്ഷേ അതിനുള്ള സമയം അനുവദിച്ചു കിട്ടിയില്ലെന്നുമുള്ള വാർത്ത പുറത്തു വന്നിരിക്കുന്നു. ഇത്തരം ഒരു കേസു പുറത്തു വരുമ്പോൾ അങ്ങോട്ടു പോയി സങ്കടക്കാരിയുടെ പരാതികൾ കേൾക്കാൻ ബാധ്യതപ്പെട്ടവരാണ് മന്ത്രിമാരുൾപ്പടെയുള്ള ജനപ്രതിനിധികൾ . അങ്ങനെ കൂടിയാണ് അവർ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാവുക.എന്നാൽ നിർഭാഗ്യവശാൽ അതൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, ചില അനിഷ്ട വിപരീതങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഒരു ജനാധിപത്യContinue Reading

ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് ഇംഗ്ലീഷിനോടുള്ള ഇന്ത്യക്കാരുടെ വിധേയത്വമായിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും അതങ്ങനെ അഭംഗുരം നിലനിന്നു. സ്വന്തം ഭാഷയോടുള്ള അവമതിപ്പായും മാതൃഭാഷയിൽ ആശയ വിനിമയം നടത്തുമ്പോഴുള്ള ആത്മവിശ്വാസക്കുറവായും അത് മലയാളിയിൽ സവിശേഷമായി വികസിച്ചു. ഒരുതരം അടിമത്തബോധത്തോളം ആ നില താണു. എന്തുകൊണ്ടാണ് കേരളത്തിലെ നാട്ടിൻപുറങ്ങളിലെ പോലും കടകളുടെ ബോർഡുകൾ മലയാളത്തിൽ അല്ലാതിരിക്കുന്നത്? അന്യസംസ്ഥാനത്തൊഴിലാളികളെ ഉദ്ദേശിച്ചാണ് എന്നൊന്നും ദയവായി പറഞ്ഞു കളയരുതേ. മലയാളമെന്ന പോലെ ഇംഗ്ലീഷും അവർക്ക്Continue Reading

കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെടുന്നവർക്ക് സുപരിചിതമായ പേരാണ് ശീതളിന്റേത്. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്നവൾ. ജന്മമാണോ ജീവിതമാണോ ഒരാളുടെ ജെണ്ടർ തീരുമാനിക്കുന്നത് എന്നതിനെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ യാതൊരു സംശവുമില്ലാതെ ശീതൾ പറയും മനസ്സാണ്. ശീതൾ അവളുടെ കാമുകൻ സ്മിൻറ്റോജന്റെ കൂടെ വീടെടുത്ത് കുടുംബ ജീവിതം നയിക്കാൻ തുടങ്ങുകയാണ് 2016 ആഗസ്റ്റ് 14 ന്‌. നമ്മുടെ സ്വാതന്ത്ര്യ ദിനത്തിന് അങ്ങനെ ഒരർഥം കൂടിയുണ്ടാവട്ടെ. അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ :Continue Reading