August 2016 (Page 3)

അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു – മൂന്ന് [dropcap]എ[/dropcap]ല്ലാ അർത്ഥത്തിലും ഒരു ആക്ടിവിസ്റ് ആണ് ഫൈസൽ . ഒരു വ്യക്തി ‘ഞാൻ ട്രാൻസ്ജൻഡർ ആണ്’ എന്ന്  പൊതു സമൂഹത്തോട്  നേരിട്ട് പറയുന്ന വ്യക്തികളിൽ ഒരാളാണ് . അതോടൊപ്പം മറ്റു ജനകീയ സമരങ്ങളിലും സ്വന്തം സാന്നിധ്യം അറിയിച്ചു. അങ്ങനെയുള്ള ഫൈസൽ ജീവിതം പറയുന്നു. ഇത് ഒരഭിമുഖത്തിന്റെ പരമ്പരാഗത ഘടനയെ തകർത്തുകൊണ്ടാണ്    പലയിടങ്ങളിലും മുന്നോട്ടു പോകുന്നത്.    Continue Reading

[dropcap]ര[/dropcap]ണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി. വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്‍റെ ചിലContinue Reading

[dropcap]മ[/dropcap]ണ്ണ്, വിത്തുമുളപ്പിച്ചെടുക്കും പോലെ ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ സ്വസ്ഥതകൾ എന്നും വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു ചുറ്റി വളരും പോലെ അത്രയും സ്വാഭാവികമായി ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ സന്തോഷങ്ങളെന്നും ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ ഭാഗ്യങ്ങളെന്നും അഹന്തയുടെ നീർച്ചോലയിൽ കഴുത്തോളം മുങ്ങി ഞാൻ വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നും ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന ചില്ലു പാത്രമാണെന്നും ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു. പിന്നെ ഓരോരുത്തരായി ഊഴമിട്ടെന്നെContinue Reading

കലാമണ്ഡലം താമിയാശാൻ ഓർമ്മയായി. കല ഒരു സപര്യ മാത്രമല്ല, ദളിതന് അതൊരു സമരായുധം കൂടിയാണെന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ച ഒരു വ്യക്തി ഇനി നമുക്കിടയിലില്ല. അധഃകൃതന് വിദ്യാഭ്യാസം പോലും നിഷിദ്ധമായിരുന്നൊരു കാലത്താണ്, ക്ഷേത്രങ്ങളും പൊതുസമൂഹവും  അയിത്തം കല്പിച്ച് മാറ്റിനിർത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് താമിയാശാൻ മദ്ദളം കൊട്ടിത്തുടങ്ങുന്നത് എന്നത് കേവലമായ ഒരു ചരിത്രം മാത്രമായി ഒതുങ്ങുന്നില്ല. കലാമണ്ഡലം പോലുളള ഒരു സവർണക്കോട്ടക്കകത്ത് ദളിതന്റെ ആത്മസ്വത്വവും പേറി എത്ര സമരോത്സുകമായാകണം കല പഠിക്കുകയെന്നContinue Reading