പൂമുഖം NEWS അനൂപ് കലാലയ കഥാപുരസ്കാരം 2016

അനൂപ് കലാലയ കഥാപുരസ്കാരം 2016

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

്രശസ്തകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം കെ.വി. അനൂപ് സൗഹൃദവേദിയും പട്ടാമ്പി ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗവും സംയുക്തമായി മലയാളനാട് വെബ് ജേർണ്ണലിന്റെ സഹകരണത്തോടെ മികച്ച കലാലയകഥകൾക്ക് നൽകിവരുന്ന അനൂപ് കലാലയ കഥാപുരസ്കാരത്തിന് കഥകൾ ക്ഷണിക്കുന്നു. റഗുലർ/ പാരലൽ/ പ്രൊഫഷണൽ കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ ഡിഗ്രി. പി. ജി. തലകോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചെറുകഥകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
കഥകൾ താഴെ പറയുന്ന വിലാസത്തിലോ ഇ മെയിലായോ അയയ്ക്കാം. വിലാസവും ഫോൺ നമ്പറും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും കൂടെ അയയ്ക്കേണ്ടതാണ്. കഥകൾ ലഭിക്കേണ്ട അവസാന തിയ്യതി 2016 സെപ്റ്റംബർ 15.
കഥകൾ അയക്കേണ്ട വിലാസം:
അദ്ധ്യക്ഷൻ, മലയാളവിഭാഗം, എസ്. എൻ ജി എസ് കോളേജ്, പട്ടാമ്പി മേലേപട്ടാമ്പി (പി ഒ)പാലക്കാട് ജില്ല പിൻ: 679306
ഇ മെയിൽ : sngsmalayalam@gmail.com ഫോൺ: 9496363208, 9037852621

പത്രക്കുറിപ്പ്
അനൂപ് കലാലയകഥാപുരസ്കാരം 2016 സജീവ് എൻ, യു. വിന്
———————————————————————————
പ്രശസ്തകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം കെ.വി. അനൂപ് സൗഹൃദവേദിയും പട്ടാമ്പി ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗവും സംയുക്തമായി മലയാളനാട് വെബ് ജേർണ്ണലിന്റെ സഹകരണത്തോടെ മികച്ച കലാലയകഥകൾക്ക് നൽകിവരുന്ന അനൂപ് കലാലയകഥാപുരസ്കാരത്തിന് ഈ വർഷം സജീവ് എൻ. യു അർഹനായി. തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ മൂന്നാം വർഷ ബി. എ. മലയാളം വിദ്യാർത്ഥിയായ സജീവിന്റെ ‘വാർദ്ധകം’ എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഒക്ടോബർ 24 തിങ്കളാഴ്ച പട്ടാമ്പി ഗവ. കോളേജിൽ നടക്കുന്ന അനൂപ് അനുസ്മരണത്തിൽ പ്രശസ്ത എഴുത്തുകാരൻ സി. വി. ബാലകൃഷ്ണൻ പുരസ്കാരം നൽകും.

Comments
Print Friendly, PDF & Email

You may also like