സ്മരണാഞ്ജലി (Page 5)

കഥകൾ ശരിക്കും വായിച്ചു സ്വാംശീകരിച്ച ശേഷമേ നമ്പൂതിരി ചിത്രം വരച്ചിരുന്നുള്ളൂ. മലയാളം വാരികയിൽ ശ്രീ എസ് ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്ത് ഇടയ്ക്കിടെ എന്നോട് കഥകൾ ചോദിച്ചിരുന്നു. അതിനായി നമ്പൂതിരി ചിത്രങ്ങൾ ചമച്ചിരുന്നു. എൻറെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുടെ ശരീര ശാസ്ത്രവും അദ്ദേഹം ആവിഷ്കരിച്ചത് എന്റെ ഭാവനയ്ക്കും അപ്പുറമായിരുന്നു. അതിലൊരു കഥയിലെ കഥാപാത്രത്തിന് എൻ്റെ ഛായയും രൂപവുമെന്ന് ചിലർ പറഞ്ഞിരുന്നു. വാരികയിൽ അനുവാചകന്റെ ശ്രദ്ധ കഥയെക്കാൾ ആദ്യം പതിയുക ചിത്രത്തിലേക്കാണ്. എന്ത്Continue Reading

കഥകളെഴുതിത്തുടങ്ങുന്ന കാലത്തു നമ്പൂതിരി വരകളുടെ അനുഗ്രഹം കിട്ടണേ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ഭാഗ്യവശാൽ കലാകൗമുദിയിലെ ആദ്യ കഥക്ക് തന്നെ ആ അനുഗ്രഹം കിട്ടി. എൺപതുകളുടെ ഒടുക്കമാണ് “സ്വർണഖനി” നമ്പൂതിരിച്ചിത്രങ്ങളോടെ അച്ചടിച്ച് വരുന്നത്. ആ കഥ നന്നായി ചർച്ച ചെയ്യപ്പെട്ടു. ആ കഥ ഇഷ്ടപ്പെട്ടതിനാലാവാം തൊട്ടടുത്ത കൊല്ലത്തിൽ ഓണപ്പതിപ്പിലേക്ക് കഥ തരാമോ എന്ന കത്ത് പത്രാധിപർ ജയചന്ദ്രൻ നായർ അയച്ചത്. ഞാൻ നടുങ്ങിപ്പോ യി. പലവട്ടം വായിച്ചു. കത്ത് ശരിയാണ്. “സ്വർണഖനി”Continue Reading

ദൂരഭാഷിണി പോലും വിരളമായ ഒരു പ്രാക്തനകാലത്താണ് (1981) എന്റെ ആദ്യത്തെ കഥ – മടങ്ങിപ്പോകുന്നവർ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നമ്പൂതിരി വരകളുമായി വന്നത്. മാതൃഭൂമിയുടെ ബാലപംക്തിയിലും നവതരംഗത്തിലുമൊക്കെ വല്ലപ്പോഴും അതിനുമുമ്പൊക്കെ എഴുതിയിരുന്ന എനിക്ക് ഒരിക്കലും എഴുത്തൊരു തപസ്യയായിട്ടൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ടെലിവിഷൻ പോലും ആർഭാടമായി രംഗപ്രവേശം തുടങ്ങാത്ത കാലത്ത് വായന മാത്രമേ ചിലവുകുറഞ്ഞൊരു ഉല്ലാസപ്രവൃത്തിയായി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. നമ്പൂതിരിച്ചിത്രത്തിനുടമയായ കഥാകൃത്തെന്ന കൂട്ടുകാരുടെ വിശേഷണം ലേശം അഹങ്കാരമൊക്കെ അന്നുണ്ടാക്കിയിരുന്നു. പഠനം കഴിഞ്ഞുContinue Reading

2011 ഫെബ്രുവരിയിൽ ദേവകി നിലയങ്ങോട് “മലയാളനാടു”മായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. അന്നത്തെ അഭിമുഖം വായനക്കാർക്കായി പുനപ്രസിദ്ധീകരിക്കുന്നു ശ്രീമതി ദേവകി നിലയങ്ങോടിനെ തൃശൂരിനടുത്തുള്ള തിരൂരില്‍, എഴുത്തുകാരിയായ എന്‍. ചന്ദ്രികയോടും, മരുമകന്‍ രവീന്ദ്രനോടുമൊപ്പം, ‘കപിലവസ്തു’ എന്ന വീട്ടില്‍ വച്ചാണ് ഞാന്‍ കണ്ടത്. വെയിൽ തെളിഞ്ഞ പകല്‍ പോലെ, പ്രസാദാത്മകമായ ചന്ദനക്കുറി പോലെ ഒരു സ്ത്രീ. അവർ എഴുതിയ “കാലപ്പകർച്ചകൾ” എന്ന പുസ്തകമാണ് എന്നെ അവിടെ എത്തിച്ചത്. സാമൂഹ്യ പരിവർത്തനത്തിന്റെ അതിപ്രധാനമായ ഒരു കാലഘട്ടത്തെContinue Reading

‘വീണ്ടെടുപ്പ്’ എന്ന കവിതയിൽ ടി. പി. രാജീവൻ ഇങ്ങനെ എഴുതുന്നു. ‘പഴയ ചെരിപ്പുകൾ ഉണ്ടോ എന്ന് ചോദിച്ചു വരുന്നവരെ സൂക്ഷിക്കണം. വലുതിൽ നിന്ന് ചെറുതിലേക്ക് അവ മാറി മാറി ചവിട്ടി ആമ്പലിലകൾക്ക് മുകളിലൂടെ തടാകം മുറിച്ചു കടക്കുന്നതു പോലെ, ഓരോ ചുവടിലും ചെറുതാകുന്ന വാമനന്മാരായി അവർ ആരുമറിയാതെ നിങ്ങൾ നടന്ന വഴികളിലൂടെ നടക്കും.’ ഇത്തിരി മാത്രം കാണുന്ന, ഇത്തിരി മാത്രം ചിന്തിക്കുന്ന അധോമുഖ വാമനന്മാരെപ്പറ്റി വൈലോപ്പിള്ളിയും എഴുതിയിട്ടുണ്ട്. കവിത എല്ലായ്പോഴും,Continue Reading