പൂമുഖം LITERATURE ഒരു ചെടി പറയുന്നത്

ഒരു ചെടി പറയുന്നത്

 

ന്നെ നീ ഒന്ന് പറിച്ചു നടണം.
കരിഞ്ഞുണങ്ങും മുൻപ്
നനവാർന്നോരിടത്തേക്ക്
ഞാൻ അറിയാതൊന്നു മാറ്റിനടണം .
മണ്ണിൽ ഉറപ്പിച്ച
മനസ്സായ വേരുകൾ
പൊട്ടാതെ ,നോവാതെ
പറിച്ചെടുക്കണം.
വേരിനെ പിരിയാതെ ,മുറുകെ പിടിക്കുന്ന
ഓർമ്മയാം മണ്ണിൻകണങ്ങളെ –
തൂവാതെ തന്നെ അടർത്തീടണം.
മണ്ണിൽ നിന്നടരുമ്പോൾ ,
ഒറ്റപ്പെടുമ്പോൾ
കുറച്ചു നേരം
ഒന്നുറങ്ങിടും ഞാൻ .
ഒട്ടൊന്നു വൈകാതെ ,
ഒട്ടുമേ വാടാതെ
എന്നെ നീ മാറ്റി പ്രതിഷ്ഠിക്കണം .
ഉണരുമ്പോൾ
നനവാർന്ന പുതുമണ്ണിൽ
വേരൂന്നി
എനിക്കൊന്നുറക്കെ പറയണം .
ഇല്ല …ഞാൻ എവിടേക്കുമില്ല…

Comments
Print Friendly, PDF & Email

You may also like