സ്മരണാഞ്ജലി (Page 6)

വേരില്‍ ജീവിച്ചതിനാല്‍ പൂവുകളേക്കാള്‍ മണത്ത കൃതികളാണ് നാരായന്‍ രചിച്ചത്. പൂവുകളുടെ ഭാഷ മാത്രം പരിശീലിച്ച ഭാഷയ്ക്കുള്ളില്‍ വേരിന്റെ ഭാഷയെ ആഴത്തിലേക്കു പടര്‍ത്തുകയായിരുന്നു നാരായന്‍. മലയാളസാഹിത്യം അതുവരെ അനുഭവിച്ചിട്ടില്ലാത്ത ജീവിതത്തെ മാത്രമല്ല നാരായന്‍ അവതരിപ്പിച്ചത്. ഒരു പുതിയ ഭാഷാക്രമവും ആഖ്യാനരീതിയുമാണ്. ഫിക്ഷന്റെ താളത്തെ സമര്‍ത്ഥമായി തന്റെ കഥകളിലും നോവലുകളിലും അദ്ദേഹം ചേര്‍ത്തുവച്ചു. ആ താളത്തില്‍ ഒരു ദേശത്തിന്റെയും ജനതയുടെയും അനുഭവ സമൃദ്ധി തിടം വച്ചു നിന്നു. പൊരുതലിന്റെ ഭാഷയാണ് നാരായന്‍ അവതരിപ്പിച്ചത്.Continue Reading

കുറച്ചു മാസങ്ങൾക്ക് മുമ്പ്, സോണി ടിവിയിലെ ഇന്ത്യൻ ഐഡൾ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ സംഗീത ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 1966 ൽ വിജയ് ആനന്ദ് സംവിധാനം ചെയ്ത ഷമ്മി കപൂർ ചിത്രമായ ‘ തീസ് രി മൻസിലിലെ ‘ആർ.ഡി. ബർമ്മൻ ചിട്ടപ്പെടുത്തി റഫി, ആശ ചേർന്ന് പാടിയ ‘ആജാ ,Continue Reading

പി ടി തോമസ് ഇടുക്കിയുടെ മണ്ണിന്‍റെ ആത്മാവിൽ നിന്ന് പതിയെ പതിയെ ജൈവീകമായി സ്വന്തം ജീവിതത്തിലും ഓരോ ഇഞ്ചും പൊരുതി വെയിലേറ്റ് വളർന്ന നേതാവാണ്. നിറവെയിലിന്‍റെ ചൂടിലും പ്രകാശത്തിലും തളിർത്തു വളർന്നു പുഷ്‌പിച്ചു സുഗന്ധം പരത്തിയ മരം. ജന മനസ്സുകളിൽ വേരു പിടിച്ചു വളർന്നു വർണ്ണ ശബളമായി പുഷ്പശോഭയിൽ പോയൊരാൾ. കേരളത്തിലെ കുടിയേറ്റ ഭൂവിൽ പശ്ചിമഘട്ടത്തിലെ ഒരു കുഗ്രാമത്തിൽ പണിയെടുത്തു ജീവിച്ച കർഷക കുടുംബത്തിൽ നിന്നാണ് പി ടി എന്നContinue Reading