വി. ബാബുരാജ്

പാലേരി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

‘വീണ്ടെടുപ്പ്’ എന്ന കവിതയിൽ ടി. പി. രാജീവൻ ഇങ്ങനെ എഴുതുന്നു. ‘പഴയ ചെരിപ്പുകൾ ഉണ്ടോ എന്ന് ചോദിച്ചു വരുന്നവരെ സൂക്ഷിക്കണം. വലുതിൽ നിന്ന് ചെറുതിലേക്ക് അവ മാറി മാറി ചവിട്ടി ആമ്പലിലകൾക്ക് മുകളിലൂടെ തടാകം മുറിച്ചു കടക്കുന്നതു പോലെ, ഓരോ ചുവടിലും ചെറുതാകുന്ന വാമനന്മാരായി അവർ ആരുമറിയാതെ നിങ്ങൾ നടന്ന വഴികളിലൂടെ നടക്കും.’ ഇത്തിരി മാത്രം കാണുന്ന, ഇത്തിരി മാത്രം ചിന്തിക്കുന്ന അധോമുഖ വാമനന്മാരെപ്പറ്റി വൈലോപ്പിള്ളിയും എഴുതിയിട്ടുണ്ട്. കവിത എല്ലായ്പോഴും,Continue Reading