സ്മരണാഞ്ജലി (Page 4)

ഉമ്മൻ ചാണ്ടിയുടെ മരണം കേരള രാഷ്‌ടീയo, പൊതു രംഗo എന്നിവ ഒരു തലമുറ മാറ്റത്തിലേക്കു പോകുന്നു എന്നാണ് കാണിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ഏകദേശം ആറു ദശാബ്ദത്തിലെ പൊതു പ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടിയും, ആ തലമുറയും കൊണ്ടുവന്ന പ്രവർത്തന ശൈലി , ആർജവം, വ്യക്തിനിഷ്ഠമല്ലാത്ത രാഷ്‌ടീയം, എന്നിവ ഇതോടെ കേരളത്തിൽ അന്യം നിൽക്കുകയാണ്. അധികാര രാഷ്‌ടീയം നടത്തുമ്പോളും, എങ്ങനെ അതിനെ ജനങ്ങളുടെ , തന്റെ പാർട്ടിയുടെ ഉന്നമനത്തിനു അനുകൂലമാക്കാമെന്നContinue Reading

ഓരോ മലയാളിക്കും എന്തെങ്കിലും നല്ലത് പറയാനുണ്ടാവുക. ഓരോ മലയാളിയും മറ്റുള്ളവർ പറയുന്ന നല്ല വാക്കുകളെ ശരിവെക്കാൻ തയ്യാറാവുക- ഉമ്മൻ ചാണ്ടിയുടെ അപൂർവത അതായിരിക്കും. സദാ ജനമധ്യത്തിൽ സുതാര്യമായി പ്രവർത്തിച്ച ഒരു നേതാവിന്റെ രാഷ്ട്രീയത്തെകുറിച്ചു അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതുന്നത് വൃഥാ വ്യായാമമായിരിക്കും എന്നത് കൊണ്ട് എന്റെ ഔദ്യോഗിക ജീവിതത്തിനിടയിലെ ചില ലളിത മധുര അനുഭവങ്ങളും കാഴ്ചകളും ഓർമ്മപ്പൂക്കളായി സമർപ്പിക്കുവാനാണ് താല്പര്യപ്പെടുന്നത്. വാർത്താ മേഖലയിൽ ഞാൻ ജോലി ചെയ്തിരുന്ന കാലയളവിൽ ഇതുപോലൊരു നേതാവിനെContinue Reading

എല്ലാ എഴുത്തുകാരും കൊതിക്കുന്ന വരയാണ് നമ്പൂതിരി വര. ഒരിക്കൽ വി.കെ.എൻ പറഞ്ഞതായി കേട്ടിട്ടുണ്ട്, ‘ഞാൻ ഒരു കഥ അങ്ങട് വിടുന്നുണ്ട് സുന്ദരികളായി തിരികെ തരുക.’ കേരളക്കര കണ്ട ഏറ്റവും മഹാനായ ചിത്രകാരന്റെ വിയോഗ വാർത്ത വന്നപ്പോൾ എന്റെ കഥകൾക്കും ആ വരകൾ ലഭിച്ച ഭാഗ്യം ഓർത്തുപോയി. സമകാലിക മലയാളം വാരികയിൽ നമ്പൂതിരി വരയ്ക്കുന്ന കാലത്താണ് എന്റെ ‘ഹനുമാൻകുന്ന്,’ ‘പിതാക്കന്മാരും പുത്രന്മാരും’ തുടങ്ങിയ കഥകൾ അച്ചടിച്ചു വന്നത്. നമ്പൂതിരി വരകൾ നോക്കിContinue Reading

നമ്പൂതിരിവരയുടെ രൂപമാനങ്ങളിൽ കുറച്ച് അതിശയോക്തിയുണ്ട്. ആ വരകളുടെ പ്രത്യേകതയും അതാണല്ലാേ? സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങളിൽ അതു പോലൊരു ശില്പഭംഗി ദർശിക്കാൻ കഴിയും. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ നാം പണ്ടു കേട്ട കഥകളിലെ,Continue Reading

കുറേ മുമ്പ് “മലയാളം” വാരികയിൽ വന്ന എന്റെ കഥയ്‌ക്ക് നമ്പൂതിരി വരച്ച ഓർമ്മയുണ്ട്, ജോൺ അബ്രഹാം കഥാപാത്രമായി വരുന്ന ഒരു കഥയായിരുന്നു എന്നാണ് ഓർമ്മ : അപൂർണ്ണമെന്നു തോന്നിക്കുന്ന വരയുടെ അതേ തീർപ്പിൽ (Surety) ആ ചിത്രം സന്തോഷത്തോടെ കണ്ട ഓർമ്മയുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എം. ടി യെ വരച്ചത് ഒരു പ്രസാധക സുഹൃത്ത് കാണിച്ചു തന്നു. തന്റെ തന്നെ വരയിൽ നമ്പൂതിരി കണ്ടുപിടിക്കുന്ന അതേ പാരമ്പര്യത്തിലാണ്, ഒരുContinue Reading