LITERATURE (Page 161)

  അടയിട്ട് വിരിയിച്ചാലും  അറിയാതെ പിറന്നാലും കൗമാരം കഴിയുമ്പോഴേയ്ക്കും പിരിയൻ ഗോവണി മുന്നിൽ വരും ചിലപ്പോൾ ബാല്യ കൗമാരത്തിൽ തന്നെ പിന്നെ ഓരോ കാൽവെയ്പ്പും ഉന്തി തള്ളി വെയ്ക്കണം രണ്ടറ്റങ്ങൾ കൂട്ടിമുട്ടാനെന്തു ദൂരം ! ചുമതലകളുടെ കുന്ന് വഴുതി വീണാലും പിടിച്ചു കയറണം കിതച്ച് വിയർത്താലും ഒരു കവിൾ വെള്ളം കിട്ടിയില്ലെങ്കിലും ഒന്ന് നെടുവീർപ്പെട്ട് കയറ്റം തുടരണം ഇടയിൽ താഴ്‌വാരത്ത് പൂക്കൾ വിടർന്നേക്കാം സൗരഭ്യം പരന്നേക്കാം നുകർന്നു കഴിയും മുമ്പേContinue Reading

  മരുഭൂമിയിൽ നിന്നൊരാൾ മഴയുടെ നാട്ടിലെത്തി ഉരുകിത്തീരാത്ത മുടിവേരുകളിൽ നനവുലഞ്ഞു മാഞ്ഞുതുടങ്ങിയ ഹസ്തഭൂപടത്തിൽ, കൊത്തളങ്ങളും കോട്ടകളും പ്രത്യക്ഷപ്പെട്ടു വാക്കുകൾക്കുമേൽ നാനാർത്ഥങ്ങളുടെ മഴവില്ലു പിടഞ്ഞു കുതിർന്നൊട്ടിയ പണത്താളുകൾ പലപ്പോഴും എണ്ണം തെറ്റിച്ചു പായലുറക്കങ്ങളിൽ കിനാക്കൾ വഴുതിവീണു നനുത്ത ചുംബനങ്ങളിൽ പരദേശിച്ചമയങ്ങൾ അഴുഞ്ഞുടഞ്ഞു മഴയുടെ നാട്ടിൽ വീണ്ടും മേഘങ്ങൾ കറുത്തുContinue Reading

  ലിയോ തദ്ദേവൂസ് ശാന്തമായി വന്നു കൃത്യമായ ഇടവേളകൾ എടുത്തു സിനിമകൾ ചെയ്യുന്ന ആളാണ്. ഒരു ദശാബ്ദത്തിൽ ഏറെയായി അദ്ദേഹത്തിൻറെ ആദ്യ ചിത്രം പുറത്തു വന്നിട്ടത്. അവിടെ നിന്ന് ലോനപ്പന്റെ മാമ്മോദിസയിലേക്ക് എത്തുമ്പോൾ ഇടക്കുണ്ടായത് രണ്ടു സിനിമകൾ മാത്രം. കുടുംബവും പ്രണയവും നിലനിൽപ്പിനായുള്ള ഓട്ടവും സ്വപ്നങ്ങൾക്ക് പുറകെ പോക്കും ഒക്കെയാണ് സാധാരണയായി അദ്ദേഹം തന്റെ സിനിമകളുടെ പ്രധാന ഇതിവൃത്തങ്ങളായി ചേർക്കാറുള്ളത്. ഒരു വിൻറ്റെജ് ജയറാം സാന്നിധ്യം അനുഭവപ്പെടുന്ന സിനിമയുടെ പരസ്യങ്ങൾContinue Reading

  എഴുതിയെഴുതി കുഴഞ്ഞയീ-  കൈകൾ മുറിച്ചു മാറ്റുന്നു. മുള്ളുകളില്ലാത്ത പനീർച്ചെടികളിൽ മണമില്ലാത്ത പൂക്കൾ വിരിയുമെന്നും ഉപ്പുവറ്റിയ കടലിനായ് മീനുകൾ സത്യഗ്രഹമിരിക്കുമെന്നും നേർത്ത സ്വപ്നത്തിൽ അവ്യക്തചിത്രങ്ങൾ നിഴലിച്ചു. ലോകമിങ്ങനെ തിരിയുമ്പോൾ ഓർമ്മകൾ അരിഞ്ഞു മാറ്റിയ തീരങ്ങളിൽ ഏകാന്തനായ് അലഞ്ഞു, ഉപ്പുകാറ്റേറ്റ് വിണ്ട പാറകളിൽ പ്യൂപ്പകൾ ഉരുകിയൊലിച്ചു. ശ്വാസകോശത്തിൽ കുടുങ്ങിയ ശലഭം മുറിഞ്ഞ വാക്കായി കവിതയിൽ പിടഞ്ഞു വീണു. അറ്റുവീണ കയ്യിൽ മഷി നിറച്ച തൂലികയും പാതിമുറിഞ്ഞ കവിതയും ബാക്കിയായി.Continue Reading

  25000 രൂപ ബഡ്ജറ്റിൽ നിർമിച്ച സിനിമയായിരുന്നു പോരാട്ടം. ആ സിനിമയിലൂടെ ആണ് സംവിധായകൻ ബിലഹരി കെ രാജ് ആദ്യമായി വാർത്തകളിൽ നിറയുന്നത്. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന അല്ലു രാമേന്ദ്രൻ എന്ന സിനിമയുമായി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകൻ ആയി വരുന്ന സിനിമകളുടെ വ്യത്യസ്തമായ പേരുകൾ സിനിമ ശ്രദ്ധിക്കുന്ന ട്രോളന്മാർക്കു വലിയ കൗതുകമുണ്ടാക്കുന്ന വിഷയമാണ്. തട്ടിൻപുറത്ത് അച്യുതൻ, ജോണി ജോണി എസ് അപ്പ, മാംഗല്യംContinue Reading