LITERATURE (Page 160)

  “ഫോസിലുകൾക്ക് എത്ര വിജ്ഞാന കോശങ്ങളുണ്ട് ?” ഗൗതമൻ ഗൗതമനോടു തന്നെ വീണ്ടും ചോദിച്ചു. എത്ര വിചിത്രമായ ചോദ്യം, അല്ലെ ? സദാ സമയവും ഇത്തരം വിചിത്രമായ ചോദ്യങ്ങളിലേക്ക് നിവർത്തി വച്ചിരിക്കുന്ന ഒരു സൂക്ഷ്മദർശിനിയാണ് ഗൗതമൻ എന്നാണ് ഈയിടെ അയാളെക്കുറിച്ച് അരുണ പറയാറുള്ളത്. എന്നിട്ടും ഏതാണ്ട്, കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നു വരുന്ന, തന്റെ ആർക്കിയോളജി പ്രൊജക്റ്റിനെക്കുറിച്ച്, അരുണ ഓരോ തവണ പറയുമ്പോളും ഗൌതമന്റെ മനസ്സിൽ ഈ ഒരു ചോദ്യംContinue Reading

അമ്പലത്തിലെ തൊഴാനുള്ള ക്യൂവിൽ നിന്നപ്പോൾ മോഹൻകുമാർ ഓടിവന്നു. “എടാ വർഷം ഏഴു കഴിഞ്ഞു ഞാനിപ്പോഴും മാരീഡ് ആണ്. നീയല്ലേ പറഞ്ഞത് കഷ്ടി ഒരു വർഷം തികയില്ല എന്ന്”! “ഉം, രേഖാശാസ്ത്രത്തിന് അപൂർവ്വമായി തെറ്റ് പറ്റാറുണ്ട്’. ഒരു ശാസ്ത്രമായതുകൊണ്ട് തന്നെ ശാസ്ത്രീയമായ അപഗ്രഥനങ്ങൾക്ക് എല്ലാം അത് വിധേയമാണ്”. കല്യാണത്തലേന്ന് മാനസാന്തരപ്പെടാത്തതോർത്ത് ആശ്വസിച്ച മോഹൻകുമാർ കളിയാക്കിയതാണോ എന്ന് സംശയിച്ചപ്പോഴേക്ക് അയാളുടെ ഭാര്യ വിളിച്ചു: “മോനേട്ടാ, കടുംപായസത്തിന്റെ ശീട്ടെവിട്യാ വെച്ചത്? അതോടെ മോഹൻകുമാർ എന്നContinue Reading

വൈകിയ വണ്ടിയിൽനിന്ന് തനിച്ചിറങ്ങിയ ഒരു തണുപ്പ് എന്റെ ഉഷ്ണമാപിനികളുടെ മുനമ്പിൽനിന്ന് കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ മടക്കി വിളിച്ചു നെടുവീർപ്പുകളുടെ ഇല മറവിലൂറിയ വെളിച്ചം മായ്ച്ച് പൂഴിയുരുകിയ നിരത്തിൽ ഇരുട്ടു വരച്ചു വേഗം കിതയ്ക്കുന്ന മഴ മേഘങ്ങളോട് സന്നാഹമൊരുക്കാനും മഴവില്ലിനെ തടവിലാക്കാനും അതു കല്പിച്ചു ഇരട്ടക്കുതിരകൾ വലിക്കുന്ന ഒരു രഥം വന്നടുക്കും മുമ്പെ നെരിപ്പോടിന്റെ നാട്ടിലേയ്ക്കുള്ള വഴി ഞാൻ മറന്നിരുന്നു…  Continue Reading

  അമ്മക്ക് ഒരുപാട് കഥകളുണ്ട്.. പണ്ട് പണ്ട് എന്ന്  പറഞ്ഞുതുടങ്ങുമ്പോളാണ് ചട്ടിയിലെ കറി കരിയാൻ തുടങ്ങുന്നത് പിന്നെ അങ്ങോട്ടേക്ക് ഒരൊറ്റ ഓട്ടമാണ്. ഒരിടത്തൊരിടത്ത് എന്ന് വീണ്ടും തുടങ്ങുമ്പോളാണ്‌ കലത്തിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നത് ഓട്ടം തുടരുന്നു… അന്നൊരിക്കൽ എന്ന് പറയുമ്പോഴൊക്കെ പൂവാലി പശു കയറ് പൊട്ടിച്ച് അപ്പുറത്ത് തൊടിയിൽ ചാടിക്കയറും.. ഓട്ടം നിൽക്കുന്നില്ല.. കഥ തുടങ്ങുമ്പോഴൊക്കെ അങ്ങനെയാണ്.. അച്ഛന്റെ നീട്ടിയുള്ള അധികാര വിളി.. അല്ലെങ്കിൽ അടുക്കളയിൽ കുറിഞ്ഞി പൂച്ചയുടെ കളവ്Continue Reading

  പ്രണയ മാപിനിയിൽ  സൂചിക പൂജ്യത്തിൽ തൊട്ടു നിൽക്കുന്നു സൈബർ പ്രണയസന്ദേശങ്ങൾ ഉന്മാദത്തിന്റെ മഷിമണമില്ലാതെ വരണ്ടു കിടക്കുന്നു ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള പാതകളിലെ പൂമരങ്ങളെ വീഴ്ത്തി മൊബൈൽ ടവറുകൾ നിരന്നു നിൽക്കുന്നു കീപാഡുകളിൽ വീഴുന്ന താളമില്ലാ താളങ്ങളിൽ പ്രണയികളുടെ നുണകൾ പെരുക്കുന്നു.. ഹാപ്പി വാലന്റൈൻസ് ഡേ എന്നൊരു ഒറ്റവരിമാത്രം വികാര രഹിതമായ് പലരിലേക്കും പകർത്തപ്പെടുന്നു.Continue Reading