ലതാ ദേവി

എറണാകുളം സ്വദേശി. ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

ഭൂപടത്തിൽ നിന്നുംപുറത്തതാക്കിയൊരുവളെവരയ്ക്കുന്നത്അത്രമേൽ എളുപ്പമല്ലഅറുത്തുകളഞ്ഞ അവളുടെചിറകുകൾതാനെ മുളയ്ക്കും പോലെകൂടിന്റെ വാതിൽ പതിയെതുറക്കും പോലെ വരയണംചുണ്ടുകൾക്ക് ചുവപ്പുംകണ്ണുകൾക്ക് തിളക്കവുംനൽകണം പുഴതീർത്ത മിഴിയോരോന്നിനുംതാഴെവസന്തത്തെ പടർത്തണംമാഞ്ഞുപോയ ചിരിക്കുപകരംമുല്ലപ്പൂമൊട്ടുകൾ നിരത്തണംചിന്തകളിൽ നിറഞ്ഞുനിന്നതേനീച്ചകളെദൂരെ ദൂരെക്ക് പറത്തണംശൂന്യമായൊരിടത്തുനിന്ന്അവളിലെ നന്മയെ പതിയെഉണർത്തണംനിലാവു കോരിയൊഴിച്ചസ്നേഹത്തെതൂവലിൽ മഷി നനച്ചുരേഖപ്പെടുത്തണം അവൾക്കുമാത്രമായുള്ളയാകാശത്തെഇളംനീലവർണ്ണത്തിൽവിരിച്ചിടണംഒഴുകിവരുന്നകാറ്റിന്റെയീണത്തെഇലകളാൽ രേഖപ്പെടുത്തണംഅത്രമേൽ തരളിതമായിചെറു ചില്ലകളോരോന്നുംനൃത്തമാടണം അവൾ പറക്കും വഴിയത്രയുംവെളിച്ചത്തെ തൂവണംമഴ നനഞ്ഞകിനാക്കളെയൊക്കെവെയിലിൽ ഉണക്കിയെടുക്കണംഅത്രമേൽ എളുപ്പത്തിൽ നിങ്ങൾക്കവളെവരയ്ക്കാനാകില്ല. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

ശിഖരങ്ങളെത്രയറുത്തെടുത്താലുംമണ്ണിലോട്ടാഴ്ന്നിറങ്ങുന്നഹൃദയമേനീരുറവതേടി പലവഴിപായും വേരിനെഏതുകൈകളാൽ നീചുറ്റിപ്പിടിക്കും ആഴത്തിലാഴത്തിലെന്ന പോൽകരൾപിളർന്ന്പുഴയിലൊട്ടടുക്കെനീ പടർന്ന വഴിയത്രയുംപച്ചയാൽ ഞാൻവിരിപ്പിട്ടതല്ലേ പൂക്കളാൽ വസന്തംതീർത്ത്മനോഹരിയായ് ചമച്ചുംചില്ലകളാലൂഞ്ഞാലാട്ടികാറ്റിനെയുന്മാദനൃത്ത-മാട്ടിയവളല്ലേ ചുവപ്പാൽ നിന്നെപുതപ്പിച്ച്പച്ചയായ്തളിർത്തതല്ലേശീതളഛായയിലുരുവിട്ടതല്ലേ,മിഥുനങ്ങൾമധുരമനോജ്ഞസുന്ദര ഗാഥകൾ ശിഖരങ്ങളറുത്തുപോയൊരെന്നെപുതുനാമ്പിനാൽനീയുണർത്തേണ്ടതല്ലേമറന്നിടാമോ,പൊയ്പ്പോയവസന്തങ്ങൾനിന്നെപ്പൊതിഞ്ഞനാളുകൾ. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

പെരുവഴിയവസാനിക്കുന്നിടംഉപേക്ഷിക്കപ്പെടുന്നവരെ വിഴുങ്ങുന്നഒരുവീടാണ് നിലവിളികൾ കുടിച്ചുതീർത്തകൂറ്റൻ മതിലുകൾവഴിമറന്ന മെതിയടികളിൽഅമർത്തപ്പെടുന്നശലഭക്കാഴ്‌ചകൾ കത്തിത്തിർന്ന പകലവസാനംനക്ഷത്ര വെളിച്ചമൂറ്റാൻ വെമ്പുന്നകണ്ണുകെട്ടിയോരിരുൂട്ട് വാതിലില്ലാ അറകളിൽതുരുമ്പെടുക്കുന്ന മൗനംഒതുക്കപ്പെടുന്നഉടലിൻ്റെ പിടയ്ക്കലുകൾ അടുക്കിപ്പിടിക്കുന്ന നിശ്വാസങ്ങളിൽതളർന്നുറങ്ങും ആശകൾസ്വേദകണങ്ങൾക്കും അറിയാനാകാത്തജലമർമ്മരങ്ങൾ വേവുകൊണ്ടുള്ള പുതപ്പിനാൽമറയ്ക്കപ്പെടുന്ന സ്വപ്നങ്ങളിൽനിറയെ നിറയെ വാവലുകളുടെചിറകൊച്ചകൾ ഇതെല്ലാം നിറഞ്ഞതാണ്പെരു വഴികൾക്കപ്പുറത്തേക്ക്നി നീളുന്ന വീട്വിട പറയലുകളില്ലാത്തയാത്രയിൽചിലർ ഉപേക്ഷിക്കപ്പെടുന്നിടം കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

  [dropcap]തീ[/dropcap]പൊള്ളിച്ചു തീപൊള്ളിച്ചു പരുവപ്പെടുത്തുകയാണ് നിന്റെയോർമ്മകളെ മൂശയിലിട്ടു പാകപ്പെടുത്തുകയാണ് നീയുതിർത്ത വാക്കുകളെ ഉണ്മയിൽ ജീവനുവേണ്ടി വെയിൽകൊള്ളിച്ചു ഉണക്കിയെടുക്കുകയാണ് നീ തീർത്ത മുറിവുകളെ ഉണക്കാനുള്ള തീർത്ഥജലം അല്പംപോലുമവശേഷിപ്പില്ല വേനൽകുടിച്ചുതീർത്തു ദാഹം ശമിപ്പിച്ചതാവാം ചേർത്തുപിടിച്ചിടമൊക്കെ ഇനിയും മായാത്ത വടുക്കളാണ് വിരൽതൊട്ട മരവിപ്പുമാറാൻ ഇനിയുമെത്ര തീച്ചൂളകൾ തേടണം ഞാൻ നിനക്കുവേണ്ടി മിടിച്ച ഹൃദയത്തെ ഏതുമാപിനിയിലിനിയളക്കണം ഞാൻ നിനക്കായ്‌ പടച്ചെടുത്ത നക്ഷത്രലിപികൾ ഉദയം കാണാതുതിർന്നു വീണുപോയ് നീയെന്ന വൻകരയെ തൊട്ടുതഴുകിയ ചുംബനങ്ങളത്രയും കടലിരമ്പം വന്ന് മണൽത്തിട്ടയാക്കിContinue Reading