പുസ്തകം (Page 5)

വികസനം, ഭരണകൂടം, ജനാധിപത്യം, സംസ്ക്കാരം തുടങ്ങിയ വലിയ  അധികാര  സമസ്യകളെ സമീപിക്കാൻ സർവ്വർക്കും  സ്വീകാര്യമായ  ഒരളവുകോൽ ലഭ്യമല്ല.  ബൃഹത് സമസ്യകളോട്  ഏകശിലാരൂപത്തിലുള്ള വീക്ഷണം  വെച്ചുപുലര്‍ത്തുന്നത് അഭികാമ്യവുമല്ല.  നിർണായകമായ  സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ സമീപിക്കുന്ന അഭിമുഖങ്ങളാണ്  ഈ  പുസ്തകത്തിലുള്ളത്.  നിലപാടുകളുടെയും വിഷയങ്ങളുടെയും കാര്യത്തിൽ വിഭിന്നത നിലനിൽക്കുമ്പോഴും ശക്തമായൊരു  സ്ത്രൈണ രാഷ്ട്രീയ  നിലപാട് അവയ്ക്ക് സമാനത  വളർത്തുന്നു. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളുടെ  നേർക്ക് കാതലായ  വിമർശനങ്ങൾ അഴിച്ചുവിടേണ്ടതിന്‍റെ ആവശ്യകത അവ നമ്മെContinue Reading

കേരളത്തിന്റെ സ്വന്തം എന്ന് അഭിമാനിക്കാവുന്ന വാദ്യകലയാണ് തായമ്പക. ഇത് ചെണ്ടയില്‍ കൊട്ടുന്ന വാദ്യം എന്ന നിലക്കാണ് പ്രശസ്തമെങ്കിലും ഇന്ന് ചെണ്ട കൂടാതെ മിഴാവ്, മദ്ദളം, ഇടക്ക, തിമില, ജലതരംഗം, വില്ല് തുടങ്ങിയ ഉപകരണങ്ങളിലും തായമ്പക പതിവുണ്ട്. വാദ്യകലയെ കുറിച്ച് ഏറെ ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും തായമ്പകയുടെ വായ്ത്താരി ഉള്ളടക്കമായി ആധികാരിക അറിവ് തരുന്ന പുസ്തകം ഉള്ളതായി അറിവില്ല. വാദ്യകലാകാരനായ ശ്രീ മുളയങ്കാവ് അരവിന്ദാക്ഷന്റെ പരിശ്രമത്തില്‍ ഇങ്ങനെയൊരു ഗ്രന്ഥത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലുംContinue Reading

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. പത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരുContinue Reading

ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’ വിലയിരുത്തപ്പെടുന്നു. നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം പക്ഷെ അതിന്റെ അഴകളവുകളിപ്പോൾ എഴുത്തുകാരനെക്കാൾ വായനക്കാരനാണ് നിശ്ചയം!. രചനയുടെ ദിശാസൂചിയെക്കാൾ വായനയുടെ ദിശാസൂചിയാണ് അവൻ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവൻ എറിഞ്ഞുടയ്ക്കുന്നു. നോവൽ വരയ്ക്കുന്ന സ്ഥലഭാവനകളിൽ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികൾക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. താൻ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ,Continue Reading

എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെ വിമർശിച്ചുകൊണ്ട് കെ.പി. നിർമ്മൽകുമാർ എഴുതുന്നു. ‘ഞാൻ വായിച്ച മികച്ച ജീവചരിത്ര പുസ്തകങ്ങളിലൊന്ന്” – എം ടി വാസുദേവൻ നായർ”എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെക്കു റിച്ച് കവർ പേജിൽ കൊടുത്ത പ്രശംസ അതാണ്. മാധവിക്കുട്ടിയുടെ നീണ്ടകാല നാലപ്പാട് ഓർമകളിൽ ഭാവനയും വസ്തുതയും കലരുമ്പോൾ, സുലോചന നാലപ്പാടിന്റെ ഈ പുസ്തകം പുന്നയൂർക്കുളം, നാലപ്പാട്, അവരുടെ കുടുംബം,Continue Reading