സാവിത്രി രാജീവൻ

കവി. ചിത്രകാരി. 1965 മുതൽ മലയാളം ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ചരിവ്‌, ദേഹാന്തരം”, “ഹിമസമാധി” തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിൽ കവിതകൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. പത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരുContinue Reading