ജൈവികവികസനത്തിന്റെ സമാന്തരബോധ്യങ്ങൾ
2016-10-15
വികസനം, ഭരണകൂടം, ജനാധിപത്യം, സംസ്ക്കാരം തുടങ്ങിയ വലിയ അധികാര സമസ്യകളെ സമീപിക്കാൻ സർവ്വർക്കും സ്വീകാര്യമായ ഒരളവുകോൽ ലഭ്യമല്ല. ബൃഹത് സമസ്യകളോട് ഏകശിലാരൂപത്തിലുള്ള വീക്ഷണം വെച്ചുപുലര്‍ത്തുന്നത് അഭികാമ്യവുമല്ല. നിർണായകമായ സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ സമീപിക്കുന്ന അഭിമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നിലപാടുകളുടെയും വിഷയങ്ങളുടെയും കാര്യത്തിൽ വിഭിന്നത നിലനിൽക്കുമ്പോഴും ശക്തമായൊരു സ്ത്രൈണ രാഷ്ട്രീയ നിലപാട് അവയ്ക്ക് സമാനത വളർത്തുന്നു. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളുടെ നേർക്ക് കാതലായ വിമർശനങ്ങൾ അഴിച്ചുവിടേണ്ടതിന്‍റെ ആവശ്യകത അവ നമ്മെContinue Reading

















