പൂമുഖം LITERATUREകവിത ഒരു പെണ്ണുങ്ങൾ

ഒരു പെണ്ണുങ്ങൾ

 

വൾ – ഈ മഞ്ഞക്കിളി
ഒല്ലുലുമ്പതൻ കൂട്ടു –
പിരിയാൻ തക്കം കിട്ടാ –
തെപ്പൊഴും ചിരിക്കുന്നോൾ…

ഇന്നലെത്തൊമ്മങ്കുത്തിൽ
ചെന്നപ്പോളവിടേയും
അങ്ങനെയിലകളും
ചിരിയും കൊണ്ടേ നില്പൂ…
എടുത്തുചാടും കുഞ്ഞി –
പ്പുഴതൻ കരയിൽ പൂ –
വിറുത്തുകൊടുക്കാത്ത
പാറതന്നരികത്തു
മഴയ്ക്കു മുമ്പേ പെയ്ത
മരമായ് ഈറൻ വേരായ്
മകൾക്കു കൊത്താങ്കല്ലു
പെറുക്കിത്തളരാത്തോൾ…
എനിക്കു കുടമാറാൻ
കാക്കപ്പൂ കരുതിയോൾ…
അനുജാതയാണിവ –
ളെന്നു തോന്നുന്നൂ, തോന്നൽ
ഹൃദയം സാരസ്വത –
മാക്കുവാൻ തുടങ്ങുന്നൂ
മഴയുമാകാശവും
അകന്ന ചിങ്ങത്തിലും..!

ഇവളേ ബാലാമണി –
യെന്നാണു പുഴങ്കര –
ക്കവിത എഴുതാതെ
മൂകമായിരിക്കുന്നു..!

ഇവളേ കോയിക്കോടൻ
നന്മകൾ വായിക്കുന്നു!
തിരുവള്ളൂരിൽ ചെന്നോൾ
ഐരാണിപ്പൂവാകുന്നു..!!

Comments
Print Friendly, PDF & Email

You may also like