പുസ്തകം (Page 3)

  ‘T hese are only words A father’s tricks It slays your father, Your faith in him , Because all I can think tonight is How deep the sea, And how vast, how indifferent. How powerless I am to protect you from it . തങ്ങളെ വേണ്ടാത്ത നാട് വിട്ട് ,തങ്ങളെ വേണ്ടാത്തContinue Reading

സമൂഹത്തിന്‍റെ ഭൂതകാലസ്മരണകളില്‍  നിന്നാണ് കഥകൾ തെളിഞ്ഞു വരുന്നത്. ഓർമ്മയാണ് കഥയുടെ അടിവേര്. മറവിക്കെതിരായ സമരമുഖങ്ങളിൽ കഥകളെ കാണാം.അധികാരത്തെ അസ്വസ്ഥമാക്കുന്നതും കഥകളാണ്. ഇതിഹാസകൃതിയുടെ നാട്ടുഭേദങ്ങൾ സമാഹരിക്കപ്പെട്ടപ്പോൾ വർഗ്ഗീയ സംഘടനകൾ പ്രതിഷേധവുമായി എത്തിയത് ഈ ഭയത്തിന്‍റെ അടിസ്ഥാനത്തിലാണ്.ചരിത്രം തിരസ്കരിച്ചവർ തങ്ങളെ കഥകളിലൂടെ ആവിഷ്ക്കരിച്ചു.ദേശ കാലങ്ങളിലൂടെ കഥകൾ സഞ്ചരിച്ചു. കാലത്തിന്‍റെയും ദേശത്തിന്‍റെയും മുദ്രകൾ കഥകളിൽ പതിഞ്ഞു. ദേശജീവിതത്തിന്‍റെ സമഗ്രത നാട്ടുകഥകളിൽ ദർശിക്കാം.ഏതൊരു ദേശത്തിന്‍റെയും ആത്മാവ് അവിടെ ജാതമായ കഥകളാണ്.ഏകപാഠമായി കഥയ്ക്ക് സഞ്ചരിക്കാൻ സാധിക്കില്ല.പറച്ചിലിലൂടെ കഥContinue Reading

  1879 ഫെബ്രുവരി നാലാം തിയ്യതി- ആസ്ട്രേലിയയില്‍, വടക്കുകിഴക്കന്‍ വിക്റ്റോറിയയിലെ ദുര്‍ഗ്ഗമവനങ്ങളിലെ ഒളിസങ്കേതം വിട്ട് (എഡ്വേഡ്) ‘നെഡ്’ കെല്ലിയുടെ നേതൃത്വത്തില്‍, സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പു കാരനുമായ ജോ ബയേണ്‍, അനിയന്‍ ഡാന്‍ കെല്ലി, ഡാനിന്‍റെ സുഹൃത്ത് സ്റ്റീവ് ഹാര്‍ട്ട്‌ എന്നിവരടങ്ങുന്ന നാലംഗ സംഘം വടക്ക് ന്യൂ സൌത്ത് വെയില്‍സിലേയ്ക്ക് നീങ്ങി. നാല് പേരുടെ തലയ്ക്കുമായി 4000 പൌണ്ട് വീതം രണ്ടു സംസ്ഥാനത്തിലേയും ഭരണകൂടം മൊത്തം 8000 പൌണ്ട് വിലക്കെട്ടിയിരുന്നു. ബ്രിട്ടീഷ്Continue Reading

മലയാളത്തിൽ പാട്ടെഴുത്തുകാർ ധാരാളുണ്ട്. പല ആനുകാലികങ്ങളിലും പാട്ടെഴുത്തുകൾ പതിവായി പ്രസിദ്ധീകരിച്ച് വരുന്നുമുണ്ട്. എന്നാൽ ഓരോ പാട്ടിനെക്കുറിച്ചും സമഗ്രമായ പഠനങ്ങൾ അധികമൊന്നും കാണാറില്ല. ഒരു ഗാനത്തിന്റെ സാഹിത്യ ഭംഗി, അതിനുപയോഗിച്ച പശ്ചാത്തല സംഗീത വാദ്യങ്ങൾ കഥാസന്ദർഭവുമായി ആ ഗാനത്തിന്റെ യോജിപ്പും പ്രസക്തിയും ഇതൊക്കെ പഠന വിധേയമാക്കുമ്പോഴേ അതൊരു സമഗ്ര പഠനമാകുകയുള്ളു. പല പാട്ടെഴുത്തുകളിലും പശ്ചാത്തല സംഗീതം പഠന വിധേയമാകാറേയില്ല. പിൽക്കാലത്ത് പ്രശസ്തരായ പല സംഗീത സംവിധായകരും ആദ്യകാലങ്ങളിൽ പശ്ചാത്തല സംഗീതം നിയന്ത്രിച്ചവരായിരുന്നുContinue Reading

3000 BC പ്രസിദ്ധീകരിച്ച പ്രസന്ന ആര്യന്‍റെ കവിതകളുടെയും ചിത്രങ്ങളുടെയും പുസ്തകമാണ് ‘അഴിച്ചു വെച്ചിടങ്ങളിൽ നിന്നും.’ ഇതിലെ കവിതകളെ കുറിച്ച് –   വരയിലൂടെയും വാക്കുകളിലൂടെയും കവിത കടത്തിപ്പോകുന്ന വിദ്യ എളുപ്പമല്ലാതായിട്ടും എളുപ്പമെന്ന് തോന്നിപ്പിക്കുന്നിടത്താണ് പ്രസന്നയിലെ കവി വിജയിക്കുന്നത് എന്നാണ് ഒറ്റയടിക്ക് കുടിച്ചിറക്കിയ ഒരു കവിൾ വെള്ളം പോലെ ഈ കവിതകൾ വായിച്ചവസാനിപ്പിക്കുമ്പോൾ തോന്നുന്നത്. ഒരുപക്ഷേ, വീണ്ടുമൊരിക്കൽ കൂടി വായിക്കപ്പെടേണ്ടതാണ് എന്ന പൂർണ്ണ ബോധ്യത്തിലാണ് അത്തരമൊരു അഭിപ്രായം രൂപപ്പെടുത്തുന്നതും. അങ്ങിനെ രണ്ടാംContinue Reading