മനുഷ്യവ്യവഹാരങ്ങളുടെ നീതിശാസ്ത്രം (സേതുവിന്റെ തിരഞ്ഞെടുത്ത കഥകളുടെ പഠനം)
2021-12-07
സേതു എഴുതിത്തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. പല കാലങ്ങളിലായി വിവിധ ധാരകളെ ആസ്പദമാക്കിക്കൊണ്ടുള്ള ചില കഥകൾ പുനർവായനയിൽ തെളിഞ്ഞുനിൽക്കുന്നത് അപൂർവമല്ല. എങ്കിലും അതിസാധാരണമല്ലാത്ത അത്തരം കഥാപരിസരങ്ങൾ സേതുവിന്റെ എഴുത്തുജീവിതത്തിൽ കാണാം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ എഴുതിയ കഥകളെ ചേർത്തുപിടിക്കുന്ന ഇഴകളിൽ കാലികമായ പ്രസക്തി വായിച്ചെടുക്കാനാവും. കഥകളുടെ പ്രമേയം ഇന്നത്തെ ലോകവിനിമയത്തെ കൂടെ സംബോധന ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതത്രെ. അശോകൻ (1972) “അങ്ങനെ എല്ലാം അറിയാറാകണമെങ്കിൽ എത്ര വയസ്സെത്തണം” എന്ന ദാർശനികചോദ്യം സ്വയംContinue Reading

















