ഓർമ്മ (Page 8)

പുരാണത്തിലെ കഥകൾ പറഞ്ഞുതരുമ്പോളെല്ലാം അമ്മയോട് ഞാന്‍ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു: ‘ഇതൊക്കെ ദൈവത്തിന്‍റെ കഥകളാണ്. ഇത്തരം സംശയങ്ങൾ ഒന്നും പാടില്ല. നമ്മളിത് കേള്‍ക്കാനേ പാടുള്ളൂ. തിരിച്ച് ചോദ്യങ്ങൾ പാടില്ല. എന്നാലേ, ദൈവങ്ങൾക്ക് മുമ്പിൽ നമ്മൾ നല്ല കുട്ടികളായി തുടരുകയുള്ളൂ.’പിന്നെ ഞാൻ ചോദ്യങ്ങൾ ചോദിച്ചില്ല. ഒരുമിച്ചു ഗൃഹപാഠംചെയ്യുകയും പുഴയില്‍ നീന്താനും വന്ന സഹപാഠി കുര്യാക്കോ മരിച്ചപ്പോൾ ഞാൻ തകർന്നിരിക്കുന്നത് കണ്ടു അമ്മ സമാധാനിപ്പിച്ചു. ‘ഇതൊക്കെ ജീവിതത്തിൽContinue Reading

I എവറസ്റ്റ് ബേസ് ക്യാമ്പിലേക്കൊരു ട്രെക്ക്, എത്രയോ നാളുകളായുള്ള ആഗ്രഹം. വേണ്ടത് അവസരം, ലീവ്, പണം !! നൂറു തവണ എന്നോട് തന്നെ ഞാൻ ചർച്ചിച്ചു പോണോ? വേണ്ടാ. വേണ്ടേ? പോണം!! പോണ്ടണോ…. !!!! വേണ്ടണം…. !!!!! ശെടാ … എന്നാൽ ഇനി ഉറക്കെ ചിന്തിച്ചു നോക്കാം..!! നേരെ ബെറ്റർ ഹാഫിനോട് “ഞാനീ EBC ഒന്നു ട്രെക്കി നോക്കട്ടേ “ന്ന് ചോദിച്ചു… കുഴിമടിയനും, കാർ പാർക്ക് ചെയ്ത് അര കിമീContinue Reading

  “രോഗികളുടെ ലോകവും രോഗമില്ലാത്തവരുടെ ലോകവും പൂർണ്ണമായും വ്യത്യസ്തമാണ്. സാധാരണ ജീവിതം നയിക്കുവാൻ ഒരു പരിധിവരെ സാധിക്കും. എന്നാൽ അതും മറ്റൊരു ലോകത്തിൽ ജീവിച്ചു കൊണ്ടാകും. ജീവനു ഭീഷണിയായുള്ളവരുടെ ആ ലോകം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ല. എത്ര ശ്രമിച്ചാലും അതിനായുള്ള ശ്രമം അപൂർണ്ണമായിരിക്കും. ഇതെല്ലാം രോഗി അറിയേണ്ട പാഠങ്ങളാണ്. അല്ലെങ്കിൽ ആവശ്യമില്ലാതെ പ്രതീക്ഷിച്ച് നിരാശനാകും”. പ്രശസ്ത മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും, മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ ടി.എൻ.ഗോപകുമാർ എഴുതിയ “ഒരു അർബുദ കഥ”.Continue Reading

തൈവാലത്ത് നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മക്കളില്‍ ഒരാള്‍ക്കു ജോയ് എന്ന് പേര് കിട്ടിയത്, വരാനിരിക്കുന്ന വസന്തങ്ങളെ ധ്യാനിച്ച ഏതോക്കെയോ പ്രോട്ടീന്‍ ബോണ്ടിംഗിന്റെ പ്രവചനമാണോ എന്നറിയില്ല; അച്ഛനും സംസ്കൃതപണ്ഡിതനും ഒപ്പം സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്‌ഠദാസിന്റെ, ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധം ആയിരുന്നു അത്. ദാസ്‌, ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ നടുവില്‍ ഒറ്റയ്ക്കൊരു ദീപസ്തംഭമായി മരണംവരെ നിലകൊണ്ടു. അച്ഛന്റെ അഗ്നിയില്‍നിന്നും താനേ കൊളുത്തിയ വൈലോപ്പിള്ളി പന്തമായിരുന്നു ജോയ്. ഷില്ലറുടെ ഓഡ് ടു ജോയ്Continue Reading

  ഈ അധ്യാപക ദിനത്തിൽ ഓർമ്മകളുടെ അറയിൽ നിന്നും ചില അധ്യാപകരുടെ ചിതലരിക്കാത്ത ചിത്രങ്ങളെടുത്തു എന്‍റെ  മനസ്സിന്‍റെ ചുവരിൽ വീണ്ടും വരച്ചു ചേർക്കട്ടെ . ഞാൻ താമസിച്ചിരുന്ന റെയിൽവേ കോളനിക്കു സമീപത്തുള്ള ഹേമാംബിക സംസ്കൃത ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ഞാൻ. വിദ്യാഭ്യാസ വർഷം 1958-1959. അന്നത്തെ ഞങ്ങളുടെ സംസ്കൃതാധ്യാപകനായിരുന്നു ശ്രീ പരമേശ്വരൻ കർത്താവ് .പഠിക്കുന്ന വിദ്യാർത്ഥികളായ ഞങ്ങളോടെല്ലാം മാഷ ക്ക് പ്രിയമായിരുന്നു. ഒരു ദിവസം കോടി മുണ്ടുടുത്തുവന്ന എന്നോട്Continue Reading