ഓർമ്മ (Page 9)

1999 ജൂലൈ 26 ഏങ്ങനെ മറക്കാനാവും ? ഇതുപോലെ ഒരു പ്രഭാതത്തിലാണ് കമാൻഡിങ് ഓഫീസർ അറിയിച്ചത് . Our operation is successfully completed. We are moving back to Unit tomorrow. പഞ്ചാബിൽ രണ്ട്‌ മാസത്തിലേറെയായി ജാഗ്രതയോടെ എന്തിനും സന്നദ്ധരായ യൂണിറ്റംഗങ്ങൾ അത് ആദ്യം അവിശ്വാസത്തോടെ കേട്ടു. പിന്നീട് ആശ്വാസമായും.  അഭിമാന നിമിഷമായി ഞങ്ങള്‍ക്ക് അത് . ആരോ ലഡ്ഡു കൊണ്ടു വന്നു. പലരുടെയും കുടുംബങ്ങൾ യൂണിറ്റിൽContinue Reading

(മേതിലാജിന്റെ ‘ഒരു രണ്ടാം ക്ലാസ് തീവണ്ടി യാത്ര’ എന്ന ഈ യാത്രാനുഭവം വായിച്ചു കലാകാരനായ പ്രസാദ് കുമാർ വരച്ച ചിത്രമാണിത്.) ഉച്ചക്ക് ഏതാണ്ട് പന്ത്രണ്ടു മണിയോടെ ഹോട്ടലിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഓട്ടോയിൽ കയറുമ്പോൾ ബസ് സ്റ്റാൻഡ് എന്ന് പറയണമെന്നാണ് മനസ്സിൽ കരുതിയിരുന്നത്. തൃശ്‌നാപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി രാത്രിയിലേ നേരിട്ടുള്ള ബസ്സുള്ളൂ എന്നറിയാതെയല്ല. മധുരയിൽ ഇറങ്ങി അവിടെ നിന്ന് ആദ്യം കിട്ടുന്ന ബസ്സിൽ കയറി തിരുനെൽവേലിയിലോ, നാഗർContinue Reading

 വിന്നി മണ്ടേലയുടെ അന്ത്യയാത്രയോടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഒരു യുഗം അവസാനിക്കുകയാണ് . അവരുടെ ജീവിതം പല രീതിയിലും അസാധാരണമായിരുന്നു . വിന്നി മണ്ടേലയുടെ ആദ്യ പേര് നോം സാമോ ( Nomzamo). അവരുടെ ക്സോസ ( Xhosa) ഭാഷയില്‍ ആ പേരിന്‍റെ അര്‍ത്ഥം ” പരിശ്രമിക്കുന്നവള്‍” എന്നാണ്. ഒരു അര്‍ത്ഥത്തില്‍ അവരുടെ ജീവിതം സമരത്തിന്‍റേയും അതിജീവനത്തിന്‍റേയും കഥയാണ്. 1957 ല്‍  നെല്‍സന്‍ മണ്ടേലയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 22Continue Reading

പ്രതിഭാശാലികളായ കലാകാരന്മാര്‍ മരിക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ അവരിലേക്ക്‌ തിരിഞ്ഞു നോക്കുന്നത്.അത് നമ്മുടെ പൊതു സ്വഭാവമായി വളര്‍ന്നു തിട്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും സമ്പന്നമായ ഒരു സാഹിത്യ രംഗമാണ് മലയാളത്തില്‍ കഥാസാഹിത്യം., പ്രത്യേകിച്ചും ആധുനികത എന്ന് വിശേഷണം നല്‍കിയ കാക്കനാടന്‍ തലമുറയുടേത് .പത്തിരുപതു പേരാണ് ഈ പ്രസ്ഥാനത്തെ അറുപതു എഴുപതുകളില്‍ സജീവമായി നിലനിര്‍ത്തിയത്. ഓരോ കഥാകൃത്തും അവരവരുടെ വ്യതസ്തത വിളംബരം ചെയ്തു നിന്ന വലിയൊരു കാലമായിരുന്നു അത്. ആ തലമുറയിലെ ഒരു സൂര്യതേജസായിരുന്നുContinue Reading

  തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്താവളം. രണ്ടാം നിലയിലെ ബാൽക്കണി . ഞങ്ങൾക്കെതിരെ , മാസത്തിലൊന്നു വിരുന്നുവരുന്ന കാക്കയായി അർദ്ധ നഗ്നതയുടെ സ്വാതന്ത്ര്യം മാത്രം പുതച്ച് കുഞ്ഞിക്കയെന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള. നാലു വർഷം  മുമ്പ് എനിക്കും കഥാകൃത്ത് ഇന്ദുചൂഡന്‍ കിഴക്കേടത്തിനും കിട്ടിയ ഒരു രാത്രിയും പകലുമായിരുന്നു. അതിഥികള്‍ വന്നു വെടിവട്ടം കൂടുന്നതിൽപരം  സന്തോഷം മധുവേട്ടനുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. ഉണ്ടാവില്ലContinue Reading