ഓർമ്മ (Page 11)

എന്‍റെ കൊച്ചുകൂട്ടുകാരൻ പ്രണവിനിപ്പോൾ ഒൻപതുവയസ്സുണ്ട്. രണ്ടര വയസ്സുള്ളപ്പോൾ കൂട്ട് കൂടിയതാണ്. കുറച്ചുകാലം അവന്‍റെയമ്മ സൊനാലി, ഹോസ്റ്റലിൽ എന്നോടൊപ്പമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു പൂനയ്ക്കു പോയതിനുശേഷം വീണ്ടും അവളെ കാണുമ്പോൾ കൂട്ടായിട്ട് ഈ കുഞ്ഞുട്രോഫിയുമുണ്ട്. അവളുടെ ഭര്‍ത്താവ്, കെമിസ്റ്റായ കിഷോറിന് ട്രാൻസ്ഫർ കിട്ടി ബാംഗ്ലൂർക്കു വന്നതാണ്. സൊനാലി ജോലിയൊക്കെ വിട്ട് കുട്ടിക്കെമിസ്റ്റുമായി അടിച്ചുപൊളിച്ചു കഴിയുന്നു. അവരെക്കുറിച്ചു പറയുകയാണേൽ…. ‘മെയ്‌ഡ് ഫോര്‍ ഈച്ച് അദർ’ എന്ന പരസ്യവാചകത്തിനു പറ്റിയ ജോടി. ലയൺസ് ക്ലബ് നടത്തിയContinue Reading

  ബഹുമാനപ്പെട്ട തത്ത്വമസീ, താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.. ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍Continue Reading

രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി. വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്‍റെ ചിലContinue Reading