LITERATURE (Page 116)

കുമാരനാശാനും ശ്രീ നാരായണ ഗുരുവും കഥാപാത്രങ്ങളായി വരുന്ന ഒരു സൃഷ്ടി എങ്ങനെയുണ്ടാവും? എത്രത്തോളം കാവ്യാത്മകവും തത്വചിന്താപരവുമായിരിക്കുമത്! എത്രയെത്ര ഗൃഹപാഠം ചെയ്യേണ്ടിവരും അത്തരം ഒരു കഥ എഴുതണമെങ്കില്‍! “ലോകാനുരാഗമിയലാത്തവരേ, നരന്‍റെയാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ!”എന്നെഴുതിയ കവിയുടെ ലോകാനുരാഗത്തെ, വനയാത്രയെ, അതിലേറെ അദ്ദേഹത്തിന്റെ മരണത്തെ, ആവിഷ്കരിക്കുന്ന ഒന്നാണെങ്കില്‍! അതിലെ ദര്‍ശനങ്ങളുടെ ഗരിമ എത്രത്തോളമാവും? അതൊരു കഥയായി വരുമ്പോള്‍ വായനക്കാരന്റെ പ്രതീക്ഷ എത്ര ഉയര്ന്നതാവും? പ്രത്യേകിച്ചും, മലയാളത്തിലെ പുതു തലമുറContinue Reading

സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ് മുഖ്യ വൈരുദ്ധ്യമെന്ന് സിപിഎം കരുതുന്നു.വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇത് ശരിയാവാമെങ്കിലും സമകാലിക അസ്ഥയില്‍ മുഖ്യ വൈരുദ്ധ്യം ജനാധിപത്യവും ചൈനയുടെത് പോലുള്ള ഒറ്റപ്പാര്‍ട്ടി സമഗ്രാധിപത്യ വ്യവസ്ഥയും തമ്മിലാണെന്ന് വാദിക്കുന്നു. സിപിഎം 2018 ല്‍ അവരുടെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്സില്‍ പാസ്സാക്കിയ രാഷ്ട്രീയ പ്രമേയത്തെയും ഇരുപത്തി മൂന്നാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തെയും ആസ്പദമാക്കിയിട്ടുള്ള ഒരു നിരീക്ഷണമാണിത്. ഈ രേഖകള്‍ പ്രത്യയ ശാസ്ത്ര രേഖകളാണ്.വസ്തുതാന്വേഷണം മാത്രം ലക്ഷ്യംContinue Reading

കർണാടകയിലെ ഹിജാബ് പ്രതിസന്ധി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്നു പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു . ഉഡുപ്പിയിൽ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ ഹോട്ടൽ അക്രമികൾ അടിച്ചു പൊളിക്കകയും സഹോദരനെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി ദിവസം കഴിയുന്തോറും അധികൃതർ കൂടുതൽ വിദ്യാലയങ്ങളിലേക്കു താൽക്കാലിക ഉത്തരവിന്റെ മറവിൽ നിരോധനം ബാധകമാക്കുകയാണ്. 2021 ഡിസംബറിൽ ലോക്ക് ഡൌൺ കഴിഞ്ഞു കോളേജ് തുറന്നപ്പോൾ ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ച ആറു കുട്ടികൾ പ്രവേശിക്കാൻ ശ്രമിക്കുകയുംContinue Reading

പാതി ചാരിയ വാതിലിന്നിപ്പുറംമാറിനില്ക്കുന്നുനീയുറങ്ങുന്ന പാട്ടല്ലവെറും പാട്ടുമൂളുവാൻ കാറ്റല്ലകാറ്റു പോംവഴി ചാരാതെ,നോക്കി നിൽക്കുന്നുമിണ്ടാതനങ്ങാതെ.വേർപ്പിനാൽ ചാലുകീറുന്നനെറ്റിമേൽഉമ്മയാം കാറ്റുഞാനല്ല,ദാഹമേറുന്ന ചുണ്ടിലുറങ്ങാത്തപൂത്തിരിയാം നറുംചിരി ഞാനല്ലഒട്ടിയേറെയമർന്നോരടിവയർമെല്ലെയേറ്റുന്ന ശ്വാസവുംഞാനല്ലകാലടികളിൽ നീ കണ്ടലോകത്തെ ഏറ്റിടുംമൺതരികളും ഞാനല്ലനിൻ്റെ കണ്ണിലെ നക്ഷത്രമല്ലഞാൻനിൻ്റെ വേർപ്പണി മെയ്യല്ലനിൻ്റെയോർമ്മതൻ പൂക്കണിഞാനല്ല , നിന്നിലൂറുംമധുരവുമല്ല ഞാൻനീ വിടർന്നു പരിലസിക്കാനായികത്തി നില്ക്കുന്ന സൂര്യനതല്ലഞാൻനിൻ്റെയോമൽ വിരൽത്തുമ്പുഗാഢമായ്കോർത്തുനില്ക്കുന്നൊരത്താണി ഞാനല്ലകെട്ട സ്വപ്നത്തിലിന്നു നീഞെട്ടലാൽവിങ്ങിയേങ്ങും വിതുമ്പലിൻകൂടു ഞാൻഅറ്റമില്ലാത്ത യാത്രയിൽമേലിൽനീ ഏറ്റിടുന്നോരധികമാംഭാരം ഞാൻതള്ളിടുമ്പൊഴുമേറ്റംവെറുപ്പിനാൽതട്ടിമാറ്റുന്നോരോർമ്മയതാണുഞാൻഎൻ്റെയുള്ളിലെയുൺമയെഊറ്റിയീകൈത്തലം മീതെയിറ്റുന്നനീർക്കണംചുംബനം പോലെയേകട്ടെ –യാന്തലാൽപിന്തിരിയുന്നുപിന്നെയുമെന്തിനോ നാളെയേറെ പഴികൾ ഞാൻകേട്ടിടുംചത്തുപോകിലുംജീവിച്ചിരിക്കിലുംഎങ്കിലും നീയറികനിന്നമ്മയ്ക്കുപാകമായിരുന്നില്ലയീ ജീവിതംതെറ്റി വന്നൊരിക്കാലവുംദേശവുംകാക്കുമോ ത്യജിച്ചീടുമോ,നിന്നെയും!Continue Reading

മിഴിവുള്ളൊരോർമ്മ പോലെതുങ്ങിക്കിടപ്പുണ്ടൊരുഭസ്മക്കൊട്ടയെന്റെഉമ്മറക്കോലായിലിന്നും,തനിച്ച് നാമം ജപിച്ച്പതിറ്റടിപ്പൂവിൽ സന്ധ്യവിരുന്നിനെത്തുമ്പോൾവരുന്നില്ലേയിന്നുംദീപാരാധനയ്ക്കെന്ന്കാറ്റിൻ മൂളലാലരയാൽമർമ്മരമുതിർക്കെആരെയോ കാത്ത്കുളക്കടവ് നിശബ്ദംകിടക്കവെ, ദൂരെ ദൂരെവളവിലൊരു നീളൻനിഴൽ കാത്ത് നിൽക്കെവരമ്പിലൂടൊരുപട്ടുപാവാടയുലയവേഓർമ്മകൾ പോലെഇരുട്ട് പുള്ളികുത്തിയൊരുസന്ധ്യ പടിയിറങ്ങുന്നുമാഞ്ഞ് പോയൊരുവെളിച്ചം തേടിഇരുട്ടിലൂടൊരാൾമിഴി തുഴയുന്നുപടിപ്പുര കരഞ്ഞുവോവാതിൽക്കലെത്തിയോനിൻ, പാദ നിസ്വനംവെറുതെ, ശൂന്യത പോലെതൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ടകോലായിലും, ഞാനകത്തും. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading