സിന്ധു കെ.വി.

സ്വദേശം കണ്ണൂർ , കോളേജ് അദ്ധ്യാപിക . . ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ :
കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി,പാതിരാ സൂര്യൻ,
ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടു പോകുന്നതു പോലെ,
തൊട്ടുനോക്കിയിട്ടില്ലേ പുഴകളെ

പാതി ചാരിയ വാതിലിന്നിപ്പുറംമാറിനില്ക്കുന്നുനീയുറങ്ങുന്ന പാട്ടല്ലവെറും പാട്ടുമൂളുവാൻ കാറ്റല്ലകാറ്റു പോംവഴി ചാരാതെ,നോക്കി നിൽക്കുന്നുമിണ്ടാതനങ്ങാതെ.വേർപ്പിനാൽ ചാലുകീറുന്നനെറ്റിമേൽഉമ്മയാം കാറ്റുഞാനല്ല,ദാഹമേറുന്ന ചുണ്ടിലുറങ്ങാത്തപൂത്തിരിയാം നറുംചിരി ഞാനല്ലഒട്ടിയേറെയമർന്നോരടിവയർമെല്ലെയേറ്റുന്ന ശ്വാസവുംഞാനല്ലകാലടികളിൽ നീ കണ്ടലോകത്തെ ഏറ്റിടുംമൺതരികളും ഞാനല്ലനിൻ്റെ കണ്ണിലെ നക്ഷത്രമല്ലഞാൻനിൻ്റെ വേർപ്പണി മെയ്യല്ലനിൻ്റെയോർമ്മതൻ പൂക്കണിഞാനല്ല , നിന്നിലൂറുംമധുരവുമല്ല ഞാൻനീ വിടർന്നു പരിലസിക്കാനായികത്തി നില്ക്കുന്ന സൂര്യനതല്ലഞാൻനിൻ്റെയോമൽ വിരൽത്തുമ്പുഗാഢമായ്കോർത്തുനില്ക്കുന്നൊരത്താണി ഞാനല്ലകെട്ട സ്വപ്നത്തിലിന്നു നീഞെട്ടലാൽവിങ്ങിയേങ്ങും വിതുമ്പലിൻകൂടു ഞാൻഅറ്റമില്ലാത്ത യാത്രയിൽമേലിൽനീ ഏറ്റിടുന്നോരധികമാംഭാരം ഞാൻതള്ളിടുമ്പൊഴുമേറ്റംവെറുപ്പിനാൽതട്ടിമാറ്റുന്നോരോർമ്മയതാണുഞാൻഎൻ്റെയുള്ളിലെയുൺമയെഊറ്റിയീകൈത്തലം മീതെയിറ്റുന്നനീർക്കണംചുംബനം പോലെയേകട്ടെ –യാന്തലാൽപിന്തിരിയുന്നുപിന്നെയുമെന്തിനോ നാളെയേറെ പഴികൾ ഞാൻകേട്ടിടുംചത്തുപോകിലുംജീവിച്ചിരിക്കിലുംഎങ്കിലും നീയറികനിന്നമ്മയ്ക്കുപാകമായിരുന്നില്ലയീ ജീവിതംതെറ്റി വന്നൊരിക്കാലവുംദേശവുംകാക്കുമോ ത്യജിച്ചീടുമോ,നിന്നെയും!Continue Reading

നാടെങ്ങും മരങ്ങൾ വച്ചു നടക്കുന്ന ചിത്തിര കുസുമൻ എന്ന കവിതയുടെ കാവ്യപുസ്തകമാകുന്നു ‘പ്രഭോ, പരാജിതനിലയിൽ’. സ്വയം ഒരു കാടാവുകയും അതിൽത്തന്നെ അഴിഞ്ഞഴിഞ്ഞ് മരങ്ങളായി പിരിയുകയും അവ പിന്നെ അലിഞ്ഞുമണ്ണാവുകയും പിന്നെയും മുളപൊട്ടുകയും ചെയ്യുന്ന അനുസ്യൂതമായ ഹരിതക്രിയകളുടെ , ജൈവികതയുടെ പശിമയുള്ള ഭൂമികയാണ് ചിത്തിരയുടെ കാവ്യലോകം. ഒരാൾക്ക് സ്വയം അതിൽ നട്ടുമുളപ്പിച്ച് തന്നെത്തന്നെ വിളവെടുക്കാൻ മാത്രം വളക്കൂറുള്ള മണ്ണ്. സ്വന്തമാകയാൽ പിന്നീട് ഇറങ്ങിപ്പോകലുകൾ സാദ്ധ്യമാകാത്ത അമ്മവീടുപോലെ നമ്മളതിൽ അഭയം തിരഞ്ഞുകൊണ്ടേയിരിക്കും. പരാജിതനിലയിൽContinue Reading