പൂമുഖം LITERATURE വയലിന്‍

 

ി ടക്കയില്‍ നിന്ന് എണീറ്റ
അവളുടെ തോളിലുണ്ട് വയലിന്‍.
നിശ്ശബ്ദമായി കേള്‍ക്കുകയാണ്
ലോകമിപ്പോള്‍ വീടിന്റെ ഒപ്പീസ്.
മുറികള്‍ അതിന്റെ തണുത്ത പുതപ്പില്‍
ഒളിപ്പിച്ചു കിടത്തിയിരിക്കുന്നു ഉറക്കത്തെ.
അവളുടെ മൌനമിപ്പോള്‍
വാതിലുകൾക്ക് മുന്നിലൂടെ നടന്നുപോവുന്നു.
നിശ്ശബ്ദതയുടെ മറ്റൊരു കൂടാണ്
തോളിലുള്ള അവളുടെ വയലിന്‍.
അടുക്കളയിലെത്തുമ്പോള്‍ പാടിത്തുടങ്ങുന്നു
ഒരു കുട്ടിയുടെ കരച്ചിൽ
ഡികോഡ് ചെയ്യാനാവത്തതിന്റെ
നിശ്ശബ്ദതയാണ് വീടിന്റെ ഒച്ച.
ബോയെന്നോണം ചലിക്കുന്നു
വയലിനിന്റെ ഉടലിലൂടെയിപ്പോൾ
അവളുടെ വിരലുകള്‍.

Comments

You may also like