December 2025 (Page 2)

The Undefeated: Hemingway “MANUEL GARCIA CLIMBED THE STAIRS to Don Miguel Retana’s office. He set down his suitcase and knocked on the door. There was no answer. Manuel, standing in the hallway, felt there was someone in the room. He felt it through the door.” സ്പെയിനിൽ നിലനിൽക്കുന്ന ഒരു രുധിര വിനോദമാണ്Continue Reading

“മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു രാവിലെയാണ് നിങ്ങളെ ഞാനാദ്യം കാണുന്നത്.” ഷെര്‍ലക് ഹോംസ് പറഞ്ഞു. “ഞങ്ങളുടെ ഈ ഒഴിവുസമയവീടിന്‍റെ നമ്പറില്‍ വന്നുവീണ നിങ്ങളുടെ നോട്ടം ആവശ്യത്തിലധികം നേരം അതില്‍ തങ്ങിനിന്നു എന്നെനിക്ക് തോന്നി. അടുത്ത ദിവസവും ഏറെക്കുറെ അതേ സമയത്ത് നിങ്ങള്‍ ഈ വഴി നടന്നുവന്നു. അന്നും ഈ നമ്പർ നിങ്ങളെ ആകര്‍ഷിച്ചതായി – സന്തോഷിപ്പിച്ചതായി – കണ്ടു. അതുമായി എന്തോ ചങ്ങാത്തമുണ്ടായിരുന്നത് പോലെ !. അന്നുമുതലാണ് മറുനാടന്‍ സന്ദര്‍ശകന്‍Continue Reading

കവികള്‍ഉപ്പു കുറുക്കിയിട്ടുണ്ടാവുമോ?വാക്കു കുറുക്കിയിട്ടുണ്ടാവും.അതെന്നാല്‍ നിയമലംഘനമല്ലത്രെ. കവികള്‍സത്യാഗ്രഹമിരുന്നിട്ടുണ്ടാവുമോ?അര്‍ത്ഥാഗ്രഹമിരുന്നിരിക്കും.അതെന്നാല്‍ സ്വാതന്ത്ര്യസമരമല്ലത്രെ. കവികള്‍തടവില്‍ക്കിടന്നിട്ടുണ്ടാവുമോ?കിടന്നിരിക്കും വാക്കിനും വരികള്‍ക്കുമിടയില്‍.അതൊരു ശിക്ഷാവിധിയല്ലത്രെ. കവികള്‍കൊടിയുയര്‍ത്തിയിട്ടുണ്ടാവുമോ ചെങ്കോട്ടയില്‍?ഉയര്‍ത്തിയിട്ടുണ്ടാവും മൊഴികാവ്യമകുടത്തില്‍.അതെന്നാലൊരു പ്രഖ്യാപനവുമല്ലത്രെ. കവികള്‍പീഡനമേറ്റിട്ടുണ്ടാവുമോ?നിരന്തരം.അതെന്നാല്‍ യാതൊരു യാതനയുമല്ലത്രെ. കവികള്‍വെടിയുണ്ട നെഞ്ചിലേറ്റു വീണിരിക്കുമോ?ഇടതടവില്ലാതെ.അതൊരു രക്തസാക്ഷ്യവുമല്ലത്രെ. കവികള്‍എന്നെങ്കിലും മഹാത്മാവാകുമോ?ആവാനാവില്ലത്രെഎന്നാലെപ്പോഴും മൗനാത്മാവാകും.Continue Reading

തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഇത്തവണ പതിവിൽ കവിഞ്ഞ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ലഭിച്ചു. ഫലം പലതലങ്ങളിലും വിശകലനം ചെയ്യപ്പെടുന്നുണ്ട്. നാം ഇപ്പോഴും ജനാധിപത്യ പ്രക്രിയയിൽ സജീവമായ താല്പര്യവും വിശ്വാസവും പുലർത്തുന്ന സമൂഹമാണ് എന്നതിന്റെ തെളിവാണത്. മലയാളനാടിന്റെ കോലായയിൽ നടന്ന തിരഞ്ഞെടുപ്പ് ചർച്ച പങ്കുവെയ്ക്കുകയാണ്. വായനക്കാരും പങ്കെടുക്കുമല്ലോ. ഈ തിരഞ്ഞെടുപ്പ് ഫലം എന്താണ് ആത്യന്തികമായി പറഞ്ഞു വെയ്ക്കുന്നത്? മുരളീ മീങ്ങോത്ത് :ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഭരണവിരുദ്ധ വികാരം യുഡിഎഫിനും എൻഡിഎ ക്കും നേട്ടമായി.Continue Reading

വെയിലിനപ്പുറംകടലായിരുന്നു,പരന്ന പകൽപോലെചുട്ടുപഴുത്ത കടൽ.. തിരകളെല്ലാംതീനാളങ്ങളായിരുന്നു,ആളിപ്പടർന്നായിരംനാളങ്ങളായി പിണയുന്നതിരകൾ.. വെന്ത മീനുകളുംപുഴുങ്ങിയ ചിപ്പികളുംതിരഞ്ഞ്,വഞ്ചികളെമ്പാടുംകടലിൽ നിറയുന്നു.. വലകളിൽ കുരുങ്ങിജലമിറ്റു വീഴുന്ന,ജീവനറ്റ ശരീരമായി,കടൽ ചുരുണ്ടുകൂടി കിടക്കുന്നു.. ആകാശങ്ങളിൽ നിന്ന്ചാട്ടുളിപോലെ താണുവന്ന്കടലിനെകൊത്തിപ്പറക്കുവാൻശ്രമിച്ചൊരു കടൽപ്പക്ഷിഒരു മീനിൽകൊക്ക് കുടുങ്ങികടലിലേക്കാണ്ട് പോകുന്നു.. പൊള്ളുന്ന കടലിൽനിന്നൊരു തിരരക്ഷതേടി തീരത്തിനു നേരെകൈ നീട്ടുന്നു..ഒരു സദാചാരിയുടെഭയത്തോടെ തീരം,തീരം ഉള്ളിൽ പൊള്ളലേറ്റ്പിന്നോട്ടേക്ക് നീങ്ങുന്നു.. കരിഞ്ഞടർന്നൊരുസൂര്യതുണ്ടം കടലിലാണ്ട്തീപിടിച്ചുചുവന്നു തുടുക്കുന്നു,കരയുടെ കവിളിലതിന്റെചുവപ്പലിഞ്ഞ കരി പടരുന്നു.. മഞ്ഞു ഇലയ്ക്കുന്നമഞ്ഞു പൂക്കുന്നമഞ്ഞു കായ്ക്കുന്നമരങ്ങൾ നിറഞ്ഞമലമുകളിൽ നിന്നൊരുകാറ്റിനായി കടൽകൊതിക്കുന്നു.. വിളിപ്പുറത്തെത്തിചുംബിച്ചൊരു കാറ്റിന്റെചുണ്ടുകൾ തപിച്ച്വിണ്ടു കീറിContinue Reading