ജയചന്ദ്രൻ

പന്തളം നഗരസഭയിലെ കുരമ്പാല ആണ് സ്വദേശം. ദുബായിൽ ഒരു ഓട്ടോമൊബൈൽ ട്രൈഡിങ് കമ്പനിയുടെ ലോജിസ്റ്റിക് വിഭാഗത്തിൽ ജോലി.
"ചില്ലക്ഷരങ്ങൾ "എന്ന പേരിൽ ഒരു കവിതസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെയിലിനപ്പുറംകടലായിരുന്നു,പരന്ന പകൽപോലെചുട്ടുപഴുത്ത കടൽ.. തിരകളെല്ലാംതീനാളങ്ങളായിരുന്നു,ആളിപ്പടർന്നായിരംനാളങ്ങളായി പിണയുന്നതിരകൾ.. വെന്ത മീനുകളുംപുഴുങ്ങിയ ചിപ്പികളുംതിരഞ്ഞ്,വഞ്ചികളെമ്പാടുംകടലിൽ നിറയുന്നു.. വലകളിൽ കുരുങ്ങിജലമിറ്റു വീഴുന്ന,ജീവനറ്റ ശരീരമായി,കടൽ ചുരുണ്ടുകൂടി കിടക്കുന്നു.. ആകാശങ്ങളിൽ നിന്ന്ചാട്ടുളിപോലെ താണുവന്ന്കടലിനെകൊത്തിപ്പറക്കുവാൻശ്രമിച്ചൊരു കടൽപ്പക്ഷിഒരു മീനിൽകൊക്ക് കുടുങ്ങികടലിലേക്കാണ്ട് പോകുന്നു.. പൊള്ളുന്ന കടലിൽനിന്നൊരു തിരരക്ഷതേടി തീരത്തിനു നേരെകൈ നീട്ടുന്നു..ഒരു സദാചാരിയുടെഭയത്തോടെ തീരം,തീരം ഉള്ളിൽ പൊള്ളലേറ്റ്പിന്നോട്ടേക്ക് നീങ്ങുന്നു.. കരിഞ്ഞടർന്നൊരുസൂര്യതുണ്ടം കടലിലാണ്ട്തീപിടിച്ചുചുവന്നു തുടുക്കുന്നു,കരയുടെ കവിളിലതിന്റെചുവപ്പലിഞ്ഞ കരി പടരുന്നു.. മഞ്ഞു ഇലയ്ക്കുന്നമഞ്ഞു പൂക്കുന്നമഞ്ഞു കായ്ക്കുന്നമരങ്ങൾ നിറഞ്ഞമലമുകളിൽ നിന്നൊരുകാറ്റിനായി കടൽകൊതിക്കുന്നു.. വിളിപ്പുറത്തെത്തിചുംബിച്ചൊരു കാറ്റിന്റെചുണ്ടുകൾ തപിച്ച്വിണ്ടു കീറിContinue Reading