പരിഷ്ക്കരിച്ച തൊഴിൽ നിയമങ്ങൾ
മുൻകൂർ ജാമ്യം : ഒരു നിയമജ്ഞ അല്ലാത്ത സാധാരണക്കാരിയുടെ, വായനകളിലൂടെ രൂപപ്പെടുത്തിയ, അധികവും തൊഴിലാളിപക്ഷത്തു നിന്ന് കൊണ്ടുള്ള നിരീക്ഷണങ്ങളാണ്. വ്യാവസായിക വിപ്ലവത്തെ തുടർന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിൽ അടിമകളെ പോലെ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ അനേകകാലത്തെ യാതനകളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പുകൾ ആദ്യം ഉയിർക്കൊണ്ടത് യൂറോപ്പിലാണ്, 18 ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 19-൦ നൂറ്റാണ്ടിലും ആയിരുന്നു അതു സംഭവിച്ചത്. തുണിവ്യവസായ മേഖലയിൽ ഹീനമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുത്തിരുന്നContinue Reading




















