പൂമുഖം LITERATUREവായന A Christian sin and a Pagan virtue

A Christian sin and a Pagan virtue

The Undefeated: Hemingway

“MANUEL GARCIA CLIMBED THE STAIRS to Don Miguel Retana’s office. He set down his suitcase and knocked on the door. There was no answer. Manuel, standing in the hallway, felt there was someone in the room. He felt it through the door.”

സ്പെയിനിൽ നിലനിൽക്കുന്ന ഒരു രുധിര വിനോദമാണ് കാളപ്പോര്. നല്ല പ്രായത്തിലുള്ള ഒരു കാളക്കുട്ടനെ വലിയൊരു ജനാരവത്തോടെ കലാപരമായി കൊല്ലുന്ന പരിപാടി. ഇങ്ങനെ കൊല്ലുന്നയാളെ കശാപ്പുകാരൻ എന്നല്ല മറ്റഡോർ എന്നാണ് ബഹുമാനിക്കുക. മഹാനായ എഴുത്തുകാരൻ ഹെമിംങ്ങ് വേ ഈ ‘കൊലകല’യിൽ ആകൃഷ്ടനായതായി സാഹിത്യ ചരിത്രം പറയുന്നു. Death in the afternoon എന്ന പേരിൽ കാളപ്പോരിനെ സംബന്ധിച്ച ഒരു പുസ്തകവും എഴുത്തുകാരന്റേതായിട്ടുണ്ട്.

“He [the matador] must have a spiritual enjoyment of the moment of killing. Killing cleanly and in a way which gives you esthetic pleasure and pride has always been one of the greatest enjoyments of a part of the human race. ‘ Once you accept the rule of death thou shalt not kill’ is an easily and naturally obeyed commandment. But when a man is still in rebellion against death he has pleasure in taking to himself one of the Godlike attributes, that of giving it. This is one of the most profound feelings in those men who enjoy killing. These things are done in pride, and pride, of course, is a Christian sin and a Pagan virtue. But it is pride which makes the bull-fight and true enjoyment of killing which makes the great matador.”(Death in the afternoon )

മറ്റഡോർ എന്നു വിളിക്കപ്പെടുന്ന പോരാളിക്ക് കൊല്ലുമ്പോൾ ഒരു ആത്മീയ ഹർഷം ഉണ്ടാവുന്നു എന്ന് എഴുത്തുകാരൻ പറയുന്നു., “സർഗ്ഗാത്മക”മായ ഹിംസയിൽ നിന്നും ലഭിക്കുന്ന ആനന്ദം. കൊല്ലരുത് എന്നത് ദൈവത്തിന്റെ ഉടമ്പടിയിൽ പുരാതനമായി ഉള്ളതാണ്. ജീവൻ നൽകുന്നതും എടുക്കുന്നതും ആയ ജോലി ദൈവീകം എന്നാണ് വയ്പ്പ്. എന്നാൽ ആ കർതൃത്വം ഏറ്റെടുത്തുകൊണ്ട് ദൈവപ്രകൃതിയുടെ ഗ്ലോറി കരസ്ഥമാക്കാം എന്ന പാഗൻ താത്പര്യം കൊണ്ടാണ് മറ്റഡോറിന് കൊല സ്വീകാര്യമായി മാറുന്നത്. ( Christian sin vs pagan virtue. ) കൊടുക്കാൻ വയ്യെങ്കിലും എടുക്കാൻ എളുപ്പം. എന്ത്‌…..? ജീവൻ.

കാളപ്പോരിൽ ആരോപിക്കുന്ന ഈ സൈദ്ധാന്തിക താത്പര്യം ഹെമിംഗ് വേയുടെ സാഹിത്യത്തിലുടനീളം ലയിച്ചു കിടക്കുന്നു എന്നു കരുതണം. പ്രമേയമായും ധ്വനിയായും. കാളപ്പോര് പ്രമേയമാവുന്ന പ്രശസ്ത കഥയാണ് അപരാജിതൻ (The Undefeated ). മാനുവേൽ ഗാർസ്യ എന്ന മറ്റഡോർ വീരന്റെ കഥ. പഴക്കം കൊണ്ടു കളത്തിനു പുറത്തായ അയാൾ മുൻപൊരു പോരിലെ പരിക്കുകൾ ഒരുവിധം തീർന്നപ്പോൾ മാഡ്രിഡിലെ ഒരു സംഘാടകനെ കണ്ട് തനിക്ക് ഒരവസരം നൽകാൻ അപേക്ഷിക്കുന്നു. നല്ല കാലത്ത് ഏഴായിരം പെസോ ഫീസ് വാങ്ങിയിരുന്ന ഈ പോർ വീരന് മുന്നൂറ് പെസോക്ക് വഴങ്ങേണ്ടി വന്നു ഇത്തവണ. ഒരു പകരം കളിക്കാരനെപ്പോലെയാണ് അയാൾ പോരിൽ ഏർപ്പെടുന്നത്. അതും ഒരു രാത്രിപ്പോര്. പോരിൽ കാളയെ കീഴടക്കിയെങ്കിലും കാര്യമായി പരിക്കേറ്റ് ആശുപത്രിക്കിടയിലേക്ക് മാനുവേൽ ഗാർസ്യ തിരിച്ചു പോവുന്നിടത്ത് കഥ അവസാനിക്കുന്നു. ഈ കഥയിലെ കാളപ്പോരിന്റെ വിവരണം ഗ്രാഫിക്ക് ആണ്. പോരിന്റെ ഉദ്വേഗം മുഴുവനും ഭാഷയിലേക്കു വരുന്നു. ഈ കഥയിലെ ഭാഷയുടെ ലോപം കൂടാതെയുള്ള ഉപയോഗം കിഴവനും കടലും എന്ന വിഖ്യാത കൃതിയിലേക്ക് മിന്നൽ പോലെ എന്നെ കൊണ്ടുപോയി.

“Wasn’t I going good, Manos?” he asked, for confirmation.

“Sure,” said Zurito. “You were going great.” The doctor’s assistant put the cone over Manuel’s face and he inhaled deeply. Zurito stood awkwardly, watching.( The Undefeated ).

അവിടെ (Old man and the sea) സാന്റിയാഗോ. ഇവിടെ മാനുവേൽ ഗാർസ്യ. ഒരാൾ മീൻ പിടുത്തതിൽ യശസ്സിന്റെ ഗതകാലചരിത്രം ഉള്ളയാൾ. ഇയാളോ പഴയൊരു മറ്റഡോർ വീരൻ. രണ്ടാളും ചരിത്രം വീണ്ടും എഴുതാൻ വേണ്ടി പുറപ്പെട്ടു. രണ്ടുപേർക്കും ആതുരമായതെങ്കിലും വിജയം തന്നെ ലഭിച്ചു.
കിഴവൻ സാന്തിയാഗോയുടെ പായ്മരം തോളത്തു വച്ചുള്ള കയറ്റം കൃസ്തുവിന്റെ കുരിശേന്തിയുള്ള സഹനത്തിന്റെ കയറ്റമായി രൂപകപ്പെടുത്തി കണ്ടിട്ടുണ്ട്. സർവ്വ സമ്മതമായ ഒരു വിചാരമാണത്. കർമ്മ വിഫലത എന്ന മട്ടിൽ ഭാരതീയമായ ഒരു വ്യാഖ്യാനവും സാന്തിയാഗോയുടെ അക്ഷീണമായ പരിശ്രമത്തിനു നൽകാം. രണ്ടും ഭോഷ്കാണ് എന്ന് ഇപ്പോൾ തോന്നുന്നു. ക്രിസ്തുവിന്റെ പീഡാനുഭവവും നൈതികതയും രണ്ടു വീരന്മാരിലും കാണ്മാനില്ല. അങ്ങേയറ്റം ജീവിതത്തിന്റെ നിവൃത്തികേട് ഉണ്ടാവും എന്നു മാത്രം.

അപരാജിതൻ, കിഴവനും കടലും എന്നീ ആഖ്യാനങ്ങളെ Death in the afternoon എന്ന പുസ്തകത്തിൽ വിവരിച്ച പ്രകാരം കലാപരമായി ജീവനെടുക്കുന്നതിലുള്ള പാഗൻ താത്പര്യം എന്ന തിയറി വച്ച് വായിക്കാനാണ് എനിക്ക് ഇഷ്ടം. കൃസ്തുവിന് എത്രയോ പിന്നിലേക്ക് പോകുന്ന പുണ്യ പാപങ്ങളുടെ ചരിത്രം അതിലുണ്ട്. മനുഷ്യകഥയിലെ യുദ്ധങ്ങളെ,നാഗരികതയുടെ നിരന്തരമായ നിർമ്മാർജ്ജനങ്ങളെ ഒക്കെ വിലയിരുത്താനുള്ള ഉപകരണങ്ങളും. സ്വയം ജീവനെടുത്ത എഴുത്തുകാരൻ ജീവിതം കൊണ്ട് ഒരു കാളപ്പോരിനെ സാക്ഷാത്കരിച്ചു എന്നും പറയാം.

A Christian sin but a Pagan virtue.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.