November 2025 (Page 3)

2025-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് (എൻഡിഎ) റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിച്ചു. 101 സീറ്റുകളിൽ മത്സരിച്ച ജെഡിയു, ബിജെപി എന്നീ കക്ഷികൾ യഥാക്രമം 85, 89 സീറ്റുകൾ നേടി വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. വ്യാപകമായ തിരഞ്ഞെടുപ്പ് അപാകതകളും വോട്ട് കൃത്രിമത്വവും ആരോപിച്ച് മഹാസഖ്യം (എംജിബി) ഈ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. പരമ്പരാഗത രാഷ്ട്രീയ മാറ്റങ്ങളെ മറികടക്കുന്ന തരത്തിൽ പ്രതിപക്ഷത്തിന് സീറ്റുകൾContinue Reading

“സാർ, ചായയോ അതോ കാപ്പിയോ?”വസന്ത പിടിച്ച കോഴിയെപ്പോലെ തല താഴ്ത്തി ഉറങ്ങുകയായിരുന്ന ഞാൻ പെട്ടെന്ന് തല ഉയർത്തി ഒന്ന് പിറകോട്ടിരുന്നു, എന്നിട്ട് കടും നീല ഫ്രോക്കിട്ട ആ സുന്ദരിയെ നോക്കി ചമ്മലോടെ ഒന്ന് ചിരിച്ചു.“കാപ്പി മതി.” ഞാൻ വലത്തേ കൈകൊണ്ട് ചുണ്ടുകൾ തുടച്ചു, ഉറക്കത്തിൽ ഉമിനീർ എങ്ങാനും ഒലിച്ചിറങ്ങിയിരുന്നോ എന്ന് ഉറപ്പ് വരുത്തി. ഇല്ല, ഒന്നുമില്ല.സീൻ ഓക്കെയാണ്. അപ്പോഴേക്കും അവൾ ഒരു കപ്പിൽ ചൂടുവെള്ളവും പിന്നെ കാപ്പിയും ക്രീമും പഞ്ചസാരയുംContinue Reading

തന്നിലേക്ക് ഒഴുകിയ പുഴയിൽ പ്രണയം തിരഞ്ഞ തിരമാലയ്ക്ക് കിട്ടിയതു കുറെ മണൽത്തരികളാണ്. തന്നെ പുറന്തള്ളിയ മലനിരകളുടെ ഓർമ്മകൾ നദി ശിരസ്സിലേറ്റിയതാണെന്നറിഞ്ഞ തിര വിഷാദിച്ചു. എന്നിട്ടും അവൻ വീണ്ടും വീണ്ടും അവളിലേയ്ക്ക് വീശിയടിച്ചു കൊണ്ടിരുന്നു. കാൽപാദങ്ങളിൽ തട്ടി തിരിച്ചു പോകുന്ന തിരയോട് കഥാകൃത്ത് ചോദിച്ചു – ” എന്തിനാണ് നീ വീണ്ടും അവളെ തേടി പോകുന്നത് ?!” “മണലിന്‍റെ ഭാരം പേറി അവൾ ആഴങ്ങളിലേക്ക് മറയാതിരിക്കാൻ…..” ഒട്ടുമാലോചിക്കാതെ തിരമാല മറുപടി പറഞ്ഞു.Continue Reading

സാദിയൻ ശവകുടീരങ്ങൾ മരാക്കെഷിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഒരിടമാണിത്. 70 മൊറോക്കൻ ദീനാർ കൊടുത്ത് ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ഇടുങ്ങിയ ഒരു വഴിയിലൂടെ ഉള്ളിലേക്ക് നടന്നെത്തുന്നത് വളരെ വിശാലമായ ഒരു നടുമുറ്റത്താണ്. അമേരിക്ക, യൂറോപ്പ്, മദ്ധ്യപൂർവ്വദേശങ്ങൾ എന്നിവയിൽ നിന്നാണ് സന്ദർശകൾ അധികവും. ഇന്ത്യാക്കാരായി ഞങ്ങളെ മാത്രമേ അവിടെ കണ്ടുള്ളു. നാരക മരങ്ങളും റോസാച്ചെടികളും നിറഞ്ഞ ഇതിൻ്റെ പല ഭാഗങ്ങളിലായാണ് ശവകുടീരങ്ങൾ. 170 രാജകുടുംബാംഗങ്ങളുടെ ശവക്കല്ലറകൾ കെട്ടിടങ്ങളുടെ ഉള്ളിലും, അവരുടെContinue Reading

കേളുമാഷുടെ മകൾ സുധയെ വിവാഹം കഴിപ്പിച്ചത് നടുവണ്ണൂരാണ്. സ്വന്തം നാട്ടിൽ നിന്നും അധികം ദൂരത്തല്ലാത്തതിനാൽ ഇടയ്ക്ക് മകളുടെ വിശേഷമറിയാൻ കേളുമാഷ് അവിടെ പോകാറുണ്ട്. ഒരുദിവസം രാവിലെ പത്തുമണിക്ക് മുൻപായി തന്നെ മാഷ് അവിടെയെത്തി. ഒഴിവുദിവസമായതിനാൽ ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ മരുമകൻ അശോകനും അവിടെയുണ്ട്. അച്ഛൻ വന്ന സന്തോഷത്തിലാണ് മകൾ. അത്ര സന്തോഷം ഏതായാലും അശോകനില്ല. എന്നാൽ അയാൾ അത് കാട്ടിയതുമില്ല. ഇനി തന്‍റെ ഒഴിവുദിവസത്തെ ചെറിയ ചെറിയ കാര്യങ്ങൾ നടക്കില്ലല്ലോയെന്നContinue Reading