സി ജെ

കേളുമാഷ് സ്കൂളിൽ ചേരുംമുൻപ് നാട്ടിലെ സമാന്തര കോളേജുകളിൽ അധ്യാപകനായി തിളങ്ങിയ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് മൂപ്പർ മൂന്നോ നാലോ കോളേജുകളിൽ ‘ഓടിച്ചാടി നടന്ന്’ ക്ലാസ്സെടുത്തിട്ടുണ്ട്. മാഷിന് അന്ന് നല്ല ചോരത്തിളപ്പുള്ള കാലമല്ലേ. കൂടാതെ ഇത്തിരി പണം സമ്പാദിക്കാനുള്ള കുറുക്കുബുദ്ധിയും ഉണ്ട്. ആയതിനാൽ ദിവസത്തിന്‍റെ ഇരുപത്തിനാല് മണിക്കൂറും ആശാന് മതിയാകില്ലെന്ന അവസ്ഥയുമായി. അതിന്നിടയിൽ സംഭവിച്ച കയ്യബദ്ധങ്ങള്‍ക്കും സൂത്രം പ്രയോഗിച്ചുള്ള മാഷുടെ രക്ഷപ്പെടലുകൾക്കും ഒരു കൈയും കണക്കുമില്ല. പഠിച്ച വിഷയം കണക്കിലെടുത്താൽ മാഷ്Continue Reading

കേളുമാഷുടെ മകൾ സുധയെ വിവാഹം കഴിപ്പിച്ചത് നടുവണ്ണൂരാണ്. സ്വന്തം നാട്ടിൽ നിന്നും അധികം ദൂരത്തല്ലാത്തതിനാൽ ഇടയ്ക്ക് മകളുടെ വിശേഷമറിയാൻ കേളുമാഷ് അവിടെ പോകാറുണ്ട്. ഒരുദിവസം രാവിലെ പത്തുമണിക്ക് മുൻപായി തന്നെ മാഷ് അവിടെയെത്തി. ഒഴിവുദിവസമായതിനാൽ ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ മരുമകൻ അശോകനും അവിടെയുണ്ട്. അച്ഛൻ വന്ന സന്തോഷത്തിലാണ് മകൾ. അത്ര സന്തോഷം ഏതായാലും അശോകനില്ല. എന്നാൽ അയാൾ അത് കാട്ടിയതുമില്ല. ഇനി തന്‍റെ ഒഴിവുദിവസത്തെ ചെറിയ ചെറിയ കാര്യങ്ങൾ നടക്കില്ലല്ലോയെന്നContinue Reading

കുമാരേട്ടനും ലോട്ടറിയും കോവിഡ് പടർന്നു പന്തലിച്ചിരുന്ന കാലത്ത് കേളുമാഷ് പുറംലോക യാത്രകൾ അധികം നടത്താറില്ലായിരുന്നു. എങ്കിലും വീടിനടുത്തുള്ള ലൈബ്രറിയിൽ ദിവസവും ഒരു നേരമെങ്കിലുമെത്താൻ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്. ചില ദിവസങ്ങളിൽ ലൈബ്രേറിയൻ വാസുവും മാഷും മാത്രമേ അവിടെ കാണൂ. പണിയൊന്നുമില്ലെങ്കിൽ ഇലട്രീഷ്യൻ നാണുവും ഡ്രൈവർ കോരനും മേസ്തിരി മൂസ്സയും മിക്കവാറും ലൈബ്രറിയിൽ ഹാജരായിട്ടുണ്ടാകും. ഒരല്പം വായന കഴിഞ്ഞാൽപ്പിന്നെ കുറേനേരം ഘോരഘോരം ചർച്ച തുടങ്ങുകയായി. ഇലട്രീഷ്യൻ നാണുവാണ് ചർച്ചയുടെ അമിട്ടിന് എന്നും തീകൊളുത്തുക.Continue Reading

ബല്ലാത്ത ബെന കേളുമാഷ് സ്കൂൾ അച്ചടക്കകമ്മറ്റിയിൽ സജീവമായ കാലത്താണ് പ്യൂൺ അശോകനെതിരെ വമ്പൻ ആക്ഷേപം പൊട്ടിപ്പുറപ്പെട്ടത്. അശോകൻ സ്കൂൾ കുട്ടികൾക്കൊപ്പം മദ്യപിച്ചെന്നാണ് പരാതി. പി.ടി.എ കമ്മിറ്റിയംഗവും പ്രശ്നത്തിൽ അകപ്പെട്ട വിദ്യാർത്ഥി വിവേകിന്‍റെ അച്ഛനുമായ മോഹനാണ് അശോകനെതിരെ വാളോങ്ങി വന്നത്. മോഹൻ എക്സ്മിലിട്ടറിയും ഇപ്പോൾ നാട്ടിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി സ്റ്റാഫുമാണ്. മൂപ്പർക്ക് ദേഷ്യം വന്നാൽ നരിക്ക് മുറിഞ്ഞപോലെയാണ്. ആകെ പരാക്രമമാകും. സ്റ്റാഫ് റൂമിൽ നട്ടുച്ച നേരത്ത് മോഹൻ ഓടിക്കിതച്ചെത്തുകയും അശോകൻContinue Reading

വായനശാലയും ബഡായിയുംഒഴിവ് ദിവസങ്ങളിൽ കേളുമാഷിന്‍റെ താല്പര്യം ലൈബ്രറിയിൽ പോകാനാണ്. മാഷിന്‍റെ വീടിനടുത്താണ് സ്വാതന്ത്ര്യ സമരസേനാനി കുഞ്ഞിക്കണാരൻ സ്മാരക ലൈബ്രറി. രാവിലെ പത്ത് മണിക്ക് തന്നെ മൂപ്പർ അവിടെ ഹാജരാവും. കേളുമാഷുടെ ശിഷ്യരും അന്നാട്ടിലെ ചില രാഷ്ടീയക്കാരും വിദ്യാർത്ഥികളും പല മേഖലകളിൽ നിന്നും റിട്ടയർ ചെയ്തവരും അവിടെ നേരത്തെതന്നെ വന്നെത്തും. പത്രവായനയും തുടർ സംവാദവുമാണ് വരുന്നവരുടെ താല്പര്യം. വര: പ്രസാദ്‌ കാനാത്തുങ്കല്‍ എല്ലാവരും പത്രത്തിൽ തല കുമ്പിട്ട് ആഴമേറിയ വായനയിൽ മുഴുകുമ്പോൾContinue Reading