ഞാൻ
നീ പരാതി പറഞ്ഞിട്ടില്ല.
നിന്നെ പകർത്താനുള്ള ചായക്കൂട്ടുകൾക്ക് നിറം പോരെന്ന്
തോന്നിയപ്പോഴാണ് ഞാനെൻ്റെ ഹൃദയരക്തത്തിലേയ്ക്ക്
വിരൽ നീട്ടിയത്.
നീ
സ്വതന്ത്രമാക്കപ്പെട്ട നിറങ്ങൾ അനന്തവിഹായസ്സിൽ
പൂക്കുമെന്ന് നിന്നോടാരാണ് പറഞ്ഞത്?!
കാൻവാസ് നഷ്ടപ്പെട്ട നിറങ്ങൾക്ക് പിന്നെയൊരിക്കലുമൊരു
ചിത്രമാകാനാകില്ല.
നമ്മൾ
നീയില്ലാത്തയാകാശം വർണ്ണങ്ങളൊഴിഞ്ഞ ചിത്രമാണ്.

