ചെറ്റെങ്കിലുമുണ്ടോ
ഒറ്റ തടുക്കിലിരുന്ന്
ചർക്ക തിരിച്ചൊരു
നേരിന്നൂറ്റം
നൂറ്റവിചാരം?
ഉറ്റവരെല്ലാം
ധർമ്മപഥത്തിൽ
ഒറ്റ പ്രാർത്ഥന മാത്രം
തെളിയും
വട്ടക്കണ്ണട,
ഉണ്ടോ
കൂടെ കൂട്ടും
നീളൻ വഴിയിലെ
നേരിന്നൂന്നൽ ?
സത്യാന്വേഷണ
വ്യഗ്രത നിത്യം
നോറ്റിയെടുത്തൊരു
നോട്ടപ്പൊരുളും ?
മെറ്റയോട് ഞാൻ ചോദിച്ചു
ഇറ്റു സംശയഭാവത്തിൽ
മെറ്റ – നരേറ്റീവ് കാലത്ത്
ഈയൊറ്റ കാര്യം സ്വകാര്യമായ് !
കവർ: ജ്യോതിസ് പരവൂർ
