October 2024 (Page 3)

Symbole sind tief verwurzelte Träger kultureller Bedeutungen, die im Laufe der Geschichte stets im Wandel begriffen sind. Während sie vergangene Zeiten verbinden, passen sie sich gleichzeitig den aktuellen gesellschaftlichen Dynamiken an. In diesem Zusammenhang ist es spannend zu untersuchen, wie sich die Wahrnehmung und Bedeutung nationaler Symbole in Deutschland verändertContinue Reading

എട്ട്കാട്ടിൽ അകപ്പെട്ട ദിവസം നാലുപേരും ആകെ അമ്പരപ്പിലായിപ്പോയി. സ്വപ്നാടനത്തിൽ എന്നവണ്ണം കുറെയേറെ അലഞ്ഞു. രാജൻ ക്രമേണ യാഥാർത്ഥ്യത്തിൻ്റെ ഇഴകൾ പിടിച്ചെടുത്തു. മറ്റു മൂന്നുപേരും വലിയ അമ്പരപ്പിലാണെന്നും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ വൈകുമെന്നും അവനു തോന്നി. അവൻ ഒരു കാര്യം തീരുമാനിച്ചു. ഇരുട്ടു വീഴുന്നതിനു മുൻപ് ഒരു താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കണം. അതിനായി ഒറ്റയ്ക്ക് പണിയും തുടങ്ങി. പ്രൊഫസർ നൽകിയ സഞ്ചിയിലുണ്ടായിരുന്ന വെട്ടുകത്തിയാണ് ഏറ്റവും പ്രയോജനപ്പെട്ടത്. നാലുപേർക്ക് സുഖമായി കിടക്കാൻ വേണ്ടContinue Reading

പയണികളിൻ ശ്രദ്ധയ്ക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ക്വാലാലമ്പൂരിലേക്ക് കയറിയ Air Asia വിമാനത്തിലെ അനൗൺസ്മെൻ്റ് തമിഴിൽ! ഈ വിമാന കമ്പനിയുടെ ഉടമസ്ഥൻ തമിഴനായിരിക്കും എന്ന് ഞങ്ങൾ തമ്മിൽ പറയുമ്പോൾ അടുത്ത സീറ്റിലെ കോട്ടയ്ക്കൽകാരൻ റഷീദ് തിരുത്തി. മലേഷ്യയിലിറങ്ങി നടന്നാൽ മദ്രാസിലെത്തിയ പോലെയാണത്രേ. തമിഴ്നാട്ടുകാർക്ക് പണ്ടുപണ്ടേ മലേഷ്യയുമായി അടുത്ത ബന്ധമാണ്. അതു ശരിയാണെന്ന് ക്വലാലമ്പൂരിലെത്തിയപ്പോൾ മനസ്സിലായി. വിമാനത്താവളത്തിലെ ഒട്ടനവധി ജോലിക്കാർക്കും തമിഴ് മുഖങ്ങളാണ്. ബോർഡിൽ തെളിയുന്ന വിമാനങ്ങളുടെ destination കളിൽ ചെന്നൈ, തിരുച്ചിറപ്പള്ളിContinue Reading

ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം. വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്. “ജമീലാ വേർ ആർ യു?” ‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം: “ജൽദിContinue Reading

കവിത – ഡബ്‌ള്യൂ. എച്ഛ്. ഓഡേൻ മൊഴിമാറ്റം – രാമൻ മുണ്ടനാട് നിശ്ചലമാക്കുക സമസ്തഘടികാരങ്ങളും.വിച്ഛേദിയ്ക്കുക ദൂരഭാഷിണീയന്ത്രം.വിലക്കുക എല്ലിൻരസം നുണഞ്ഞ്കുരച്ചു ലഹളകൂട്ടുന്ന നായയെ.നിശ്ശബ്ദമാക്കുക പിയാനോ.ചെണ്ടയുടെ മുഴക്കത്തോടൊപ്പംശവപേടകം കൊണ്ടുവരപ്പെടട്ടെ.വിലാപസംഘം അനുഗമിക്കട്ടെ.അവൻ മരിച്ചുപോയെന്ന വിലാപംആകാശത്തിൽ ആലേഖനം ചെയ്ത്തലക്കുമുകളിൽ വിമാനങ്ങൾചുറ്റിപ്പറന്നുകൊണ്ടിരിക്കട്ടെ.നാട്ടുപ്രാവുകളുടെ വെളുത്ത കഴുത്തിൽദുഖസൂചകമായൊരു തുണി ചുറ്റിക്കെട്ടുക.ട്രാഫിക്‌പോലീസുകാർ കൈകളിൽകറുത്ത കയ്യുറകൾ ധരിക്കട്ടെ.അവനായിരുന്നു എന്റെ വടക്ക്, തെക്ക്,പിന്നെ കിഴക്കു പടിഞ്ഞാറും. അവനായിരുന്നു എന്റെ പ്രവൃത്തിദിനം,എന്റെ ഞായറാഴ്ചവിശ്രമം,അവൻ തന്നെയായിരുന്നു എന്റെയുച്ചകൾ,എന്റെ നട്ടപ്പാതിരാവുകൾ,എന്റെ സംഭാഷണങ്ങൾ, എന്റെ പാട്ടുകൾ.ഞാൻ കരുതിയിരുന്നത്പ്രണയം അനശ്വരമാണെന്നായിരുന്നു.അത് തെറ്റായിരുന്നെന്ന്Continue Reading