October 2024 (Page 4)

ഒരു പാവയുടെ മയക്കംകാലൊടിഞ്ഞ കണ്ണടയാണ്,മുഖത്തിരിക്കുന്നില്ല,ചില്ലിലെ ചിലന്തി വലഭൂപടമടർത്തി,രണ്ടു കൃഷ്ണമണികൾ കാഴ്ച്ചകളിലേക്ക്ഇറങ്ങിയുരുളാൻ തുടങ്ങിയിരിക്കുന്നുമഞ്ഞു തിന്നുന്ന പർവ്വതങ്ങളും,പനിച്ചു കിടക്കുന്ന പ്രദേശങ്ങളും കടന്നു,ക്ഷീണിച്ചൊടുവിൽ,പക്ഷികൾക്കു ചിറകുംമൃഗങ്ങൾക്കു പല്ലുംമരങ്ങൾക്കു വേരുംമുളയ്ക്കുന്നതിനു മുൻപുള്ളപ്ലേറ്റുകളുടെയതിർത്തിഭേദിച്ചു,ഭ്രൂണാവസ്ഥയിലെന്നോ മൃതിയടഞ്ഞൊരു ഭൂഖണ്ഡത്തിലെകണ്ണുകൾ ചിതലരിച്ചു പോയ പഴുത്തുപഴക്കമായൊരു കുഞ്ഞുമരപ്പാവയിലുറങ്ങിContinue Reading

അയാളടുക്കളയില്‍ വരുമ്പോള്‍അടുക്കള നിശ്ശബ്ദമാകും. പാത്രങ്ങള്‍ പാത്രങ്ങളാകും.അവ അവരുടെ ഭാഗംനന്നായഭിനയിക്കും.വെള്ളം വെള്ളമാകും.വീഞ്ഞാകാനുള്ള കൊതിഅടക്കിപ്പിടിക്കും.ചിരവ കുറച്ചു കൂടി ഗൗരവപ്പെടും.ഒച്ച പുരുഷന്‍റേതാവും.മിക്സിയോ ഗ്രൈന്‍ററോഒച്ച അടക്കിപ്പിടിക്കാന്‍ നോക്കും,ചിരിയമര്‍ത്താനാവാതെ.ഗ്യാസടുപ്പിന് ചിരി പൊട്ടും.തീയില്‍ നീലിമ കൂടും.കത്തി സ്വയം മൂര്‍ച്ചപ്പെടും.പാല്‍ തിളച്ചുയരും.ചായക്ക് കടുപ്പം കൂടും.മുളകിന് കണ്ണു ചോക്കും.കല്ലുപ്പും വേഗമലിയും.കടുക് ചാട്ടം കുറയ്ക്കും.കുക്കറിന്‍റെ വിസിലുകള്‍ക്ക്നീളം കൂടും. പാകപ്പെട്ടതെല്ലാംഒരേ പാത്രത്തിലേക്ക്വിളമ്പിവെച്ച്വെച്ച പാത്രങ്ങളെല്ലാം കഴുകിഅവരവരുടെയിടങ്ങളിലൊതുക്കികഴിക്കാനെടുക്കുമ്പോള്‍മറ്റു പാത്രങ്ങള്‍തങ്ങളെയവഗണിച്ചതില്‍സങ്കടപ്പെടും. അയാള്‍ അടുക്കളയില്‍ നിന്നുമാറുമ്പോള്‍പാത്രങ്ങള്‍ നിശ്ശബ്ദംകലമ്പിത്തുടങ്ങും. എല്ലാമവളോട് പറയാമെന്ന്കാത്തിരിക്കും. കവർ: സി . പി . ജോൺസൺContinue Reading

അഞ്ച്‘നിങ്ങളും കൂടി ഇതു താങ്ങണം. എനിക്ക് തനിയെ കഴിയില്ല.’താൻ തന്നെയാണോ അത് പറഞ്ഞതെന്ന് രാജൻ അതിശയിച്ചു. തന്റെയുള്ളിൽ രോഷം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നെന്നോ!സ്റ്റെല്ലയും ഗിരിയും ഹേമയും നടത്തം നിർത്തി രാജനെ മിഴിച്ചു നോക്കി.ഗിരി രാജന്റെ അടുത്തേക്ക് നടന്നു ചെന്നു. ‘തനിയെ കഴിയില്ലെങ്കിൽ പ്രൊഫസറോട് പറയാൻ മേലാരുന്നോ? എത്ര ദൂരം നടന്നു കഴിഞ്ഞു, ഇനി എന്ത് ചെയ്യാനാണ്? നീ തനിച്ചെടുക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ വന്നത്. കാടു കാണുക എന്നContinue Reading

വാർദ്ധക്യം മനുഷ്യനെ ഒട്ടൊന്നുമല്ല നിസ്സഹായരാക്കുന്നത്. പഴയതിൽ നിന്നും കൂടുതലായി ഇന്ന് വാർദ്ധക്യം മലയാളികളെ നിസ്സഹായരും നിരാലംബരുമാക്കുന്നുണ്ട്… ജീവിതനിലവാരവും ഉപഭോഗ സംസ്കാരവും ഉയരുകയും എന്നാൽ സാമ്പ്രദായിക രീതികളെ ഒരളവുവരെ കൈവിടാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്മുഖ്യകാരണം. വാർദ്ധക്യത്തെ ദുരിതമുക്തമാക്കാനും , ആയാസരഹിതമാക്കാനും , മാനസികോല്ലാസമുള്ളതാക്കാനും പറ്റിയ കേന്ദ്രങ്ങൾ ഉണ്ടാകുകയും അതിനുള്ള അവബോധം സമൂഹത്തിന് കൊടുക്കകയും ചെയ്യേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചു കുട്ടികൾ മറുനാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. വാർദ്ധക്യത്തെക്കുറിച്ച് നമ്മൾ ഒരുപാട് കാണുകയും കേൾക്കുകയും ചർച്ചചെയ്യുകയുമൊക്കെContinue Reading

ഒക്ടോബർ 9 ചെ ഗുവേരയുടെ ജ്വലിക്കുന്ന ഓർമ്മദിനം വല്ലെഗ്രാൻഡെയുടെ സാധാരണ മണ്ണിൽ, മേജറടക്കമുള്ള പട്ടാളക്കാർക്കിടയിൽ ചെഗുവേരയുടെ മൃതശരീരം കിടന്നു, സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗം അടയാളപ്പെടുത്തിയ ഒരു ഹോമം പോലെ. മരിച്ചിട്ടും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആ കണ്ണുകൾ തെളിഞ്ഞിരുന്നു. പ്രശസ്ത ബൊളീവിയൻ ഫോട്ടോഗ്രാഫർ ഫ്രെഡി ആൽബോർട്ട ട്രിഗോയാണ് ചെ ഗുവേരയുടെ അന്തിമ ചിത്രം പകർത്തിയത്. ഫ്രെഡി ആൽബോർട്ട ട്രിഗോ (1932-2005) ചെ ഗുവേരയുടെ മരണശേഷമുള്ള ചിത്രങ്ങൾ പകർത്തിയതിലൂടെ ലോകശ്രദ്ധ നേടിയ ബൊളീവിയൻ ഫോട്ടോഗ്രാഫറുംContinue Reading