TRAVEL

Here is my tribute to Kolkata where I lived decades ago! Of all Calcutta streets that I’d walked, the one I keep remembering all these years is Harish Mukherjee Road, Bhowanipore, as a newcomer. On a Christmas eve I started walking aimlessly on a dark and cold afternoon from myContinue Reading

ഭുബനേശ്വറിൽ ഇറങ്ങുമ്പോൾ തണുപ്പ് മെല്ലെ ഇറങ്ങാൻ കൂട്ടാക്കിയ കാലം. ഒഡീഷയിലേക്കുള്ള യാത്ര എന്നും സന്തോഷകരമാണ് അത് ആന്ധ്ര തെലുങ്കാന അതിർത്തികളിലൂടെ മൽക്കാൻഗിരി വഴി ആയാലും ഛത്തീസ്ഗഡ് ഝാർഖണ്ട് അതിർത്തികളിലൂടെ ആയാലും. 1980-കൾ അവസാനം മുതൽ ഒട്ടേറെ തവണ ഭുബനേശ്വറിൽ വന്നിട്ടുണ്ട്. ഈ നഗരം ആധുനിക സൌകര്യങ്ങളോടെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഹോക്കിയും ഫുട്ബോളും നെഞ്ചിലേറ്റിയ ജനത. 2018 ൽ നടന്ന ജർമ്മനിയും ഇന്ത്യയും തമ്മിലുള്ള ഹോക്കി ഫൈനൽ മൽസരം ഇവിടെ നിന്നാണ്Continue Reading

മരാക്കെഷിലേക്ക് മരാക്കെഷിലെ മിനാര വിമാനത്താവളത്തിൽ ഞാനും മകളും ലാൻ്റ് ചെയ്യുമ്പോൾ വൈകുന്നേരം ഏകദേശം ആറര മണിയായിരുന്നു. ഇമിഗ്രേഷൻ നടപടികൾ എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. മൊറോക്കൊയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർപോർട്ട് ആണ് മിനാര. നല്ല വൃത്തിയും ഭംഗിയും ആധുനിക രീതിയിലുള്ള സൗകര്യങ്ങളും നിറഞ്ഞതാണ്. ആദ്യം തന്നെ കയ്യിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗണ്ട് കൊടുത്ത് കുറച്ച് മൊറോക്കൻ ദിനാർ വാങ്ങി ടാക്സിക്കും മറ്റും കൊടുക്കാൻ ഇത് ആവശ്യമാണല്ലോ.ഇവിടെ അധികവുംContinue Reading

കുചി & മക്കോങ് രാവിലെ ആറേകാലിന് പുറപ്പെടണം. അഞ്ചു മണിക്ക് ഉണർന്നപ്പോഴേക്കും സൂര്യൻ ഉദിച്ച് നല്ല ഉഷാറായിട്ടുണ്ട്. ഹോട്ടലിൽ ഇന്നലെത്തന്നെ request ചെയ്തതു കൊണ്ട് പ്രാതൽ അടിപൊളിയായി പാക്ക് ചെയ്തു കിട്ടി. ഇന്നത്തെ യാത്ര നയിക്കുന്നത് പീറ്റർ ആണ്. കൂടെ മൂന്ന് മലേഷ്യക്കാരും രണ്ട് ഫിലിപ്പിനോകളും. നല്ല സുഖ സൗകര്യങ്ങളുള്ള ഒരു 7 Seater വണ്ടിയും. സൈഗോണിലെ റോഡുകളിൽ സ്കൂട്ടറുകൾ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ കാറുകൾ കുറവാണ്. സ്കൂട്ടറാണ് ദേശീയContinue Reading

പയണികളിൻ ശ്രദ്ധയ്ക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ക്വാലാലമ്പൂരിലേക്ക് കയറിയ Air Asia വിമാനത്തിലെ അനൗൺസ്മെൻ്റ് തമിഴിൽ! ഈ വിമാന കമ്പനിയുടെ ഉടമസ്ഥൻ തമിഴനായിരിക്കും എന്ന് ഞങ്ങൾ തമ്മിൽ പറയുമ്പോൾ അടുത്ത സീറ്റിലെ കോട്ടയ്ക്കൽകാരൻ റഷീദ് തിരുത്തി. മലേഷ്യയിലിറങ്ങി നടന്നാൽ മദ്രാസിലെത്തിയ പോലെയാണത്രേ. തമിഴ്നാട്ടുകാർക്ക് പണ്ടുപണ്ടേ മലേഷ്യയുമായി അടുത്ത ബന്ധമാണ്. അതു ശരിയാണെന്ന് ക്വലാലമ്പൂരിലെത്തിയപ്പോൾ മനസ്സിലായി. വിമാനത്താവളത്തിലെ ഒട്ടനവധി ജോലിക്കാർക്കും തമിഴ് മുഖങ്ങളാണ്. ബോർഡിൽ തെളിയുന്ന വിമാനങ്ങളുടെ destination കളിൽ ചെന്നൈ, തിരുച്ചിറപ്പള്ളിContinue Reading