സൈഫുദ്ദീൻ ആദികടലായി

കണ്ണുർ ആദികടലായി സ്വദേശി. മുപ്പത് വർഷത്തെ യു എ ഇ വാസം. എടാറ, മൊവൈല എന്നീ രണ്ടു കവിതാ സമാഹരങ്ങൾ പ്രകാശിതമായിട്ടുണ്ട്. പ്രഥമ അസ്മോ കവിതാ പുരസ്കാരവും, എടാറ എന്ന സമാഹാരത്തിന് ഷാർജ ഇന്ത്യൻ അസാേസിയേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. ഇeപ്പാൾ ഷാർജാ ഇന്ത്യൻ സ്കൂളിൽ ട്രാൻസ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നു.

അടുത്തനഗരത്തിൽ വെച്ച്നിൻ്റെ നാട്ടുകാരനായഒരാളെകണ്ടുമുട്ടിയിരുന്നു. അയാൾഎൻ്റെ കഴുത്തിന് മുകളിൽനിൻ്റെ മുഖം കണ്ടത് പോലെവെളുക്കെച്ചിരിച്ചു. കവലയിൽനമ്മളേ ചേർത്ത്കഥകൾ മെനഞ്ഞകാലത്തിന്മുകളിലേക്ക്ഒരു മഞ്ഞച്ചിരിപ്പുതപ്പിടുന്നുണ്ടായിരുന്നു. നമ്മുടെഓർമ്മകൾക്ക്അയാൾ തിരക്കഥഎഴുതുന്നത് കേട്ട്ഞാനും പുഞ്ചിരിച്ചു ,അതിന് തിളക്കമുണ്ടായിരുന്നില്ല. 85 ആം ആണ്ടിലെഎപ്പോഴും ചെയിൻഅഴിഞ്ഞു പോവുന്നഎൻ്റെ ഹീറോ സൈക്കിൾ. വെറുപ്പിൻ്റെവിഷം തീണ്ടി നീലിച്ചമുഖമുള്ള നിൻ്റെകൂടപ്പിറപ്പ്“സജ്ജയിലെ ” വെയിൽ –ചൂടിൽതിളക്കുന്നത്. മുത്തുമോനെഎന്നെന്നെകരഞ്ഞു വിളിക്കുന്നനിൻ്റെ വീട്ടിലെവാർദ്ധക്യഗരിമ –ദൈവത്തിൻ്റെവീടു കാണാൻയാത്ര പൊയത്. നിന്നെ കുറിച്ച് മാത്രംഒന്നും പറഞ്ഞില്ല ,ഞാനെങ്ങനെ ചോദിക്കും ?ഉള്ളിലെ തീയിൽഎണ്ണ പകരുന്നതെങ്ങനെ. ഭയത്തിൻ്റെകരിമ്പടം പുതച്ചമദ്റസാContinue Reading

ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം. വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്. “ജമീലാ വേർ ആർ യു?” ‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം: “ജൽദിContinue Reading