പൂമുഖം LITERATUREകവിത തങ്കത്തിന്റെ സ്റ്റിക്കറുകൾ

തങ്കത്തിന്റെ സ്റ്റിക്കറുകൾ

തങ്കം പറഞ്ഞതോർക്കും,
പിന്നേം പിന്നേം
സ്റ്റിക്കറുകൾ വാരിയിട്ട്
മിണ്ടാണ്ടിരിക്കും...
അവന്,
വാക്കുകൾ മുട്ടുമ്പോൾ
കറുത്ത കുഞ്ഞ് നൃത്തം
ചെയ്യും
ദേഷ്യം വന്നാൽ
കറുത്ത കുഞ്ഞ്
ഉടുപ്പൂരിയെറിയും
സങ്കടം വന്നാൽ
കറുത്ത കുഞ്ഞ്
പെയ്‌തോണ്ടിരിക്കും...
വെളുത്തകുഞ്ഞ്,
അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും !
അവന്റെ ഫോണിൽ
കറുത്ത കുഞ്ഞ്
സ്റ്റിക്കറിൽ ചെയ്യാത്ത
കാര്യങ്ങളില്ല...
തങ്കം പറഞ്ഞതോർക്കും,
വലത്തേ തള്ളവിരലിൽ
ഒരു ശബ്ദം
പൊടിച്ചുയർത്തി വിടും...
കരഞ്ഞാൽ,
തങ്കം
മഞ്ഞക്കൊണ്ടയുടെ
സ്റ്റിക്കറിടും...
ചിരിച്ചാൽ
ചുറ്റിനും തുമ്പികൾ പറത്തും,
ദേഷ്യം വന്നാ
സ്വയം സ്റ്റിക്കറായി വരും
ചിരിച്ചോണ്ടിരിക്കും...
തങ്കത്തിന്റേല്
കറുത്ത കുഞ്ഞോൾടെ
സ്റ്റിക്കറില്ല !
തങ്കം പറഞ്ഞതിന്നു
സത്യായില്ലേ?
കരഞ്ഞാൽ
സ്റ്റിക്കറുപോലിളകി
സ്‌ക്രീനിറങ്ങി വന്ന്
തൊടുന്ന കൈകൾ
വന്നേക്കുമെന്നവള്
പറഞ്ഞില്ലേ....
നോക്കു,
തങ്കം തൊടുന്നത് നോക്കു...

Comments
Print Friendly, PDF & Email

കാസറഗോഡ് ജില്ലയിലെ മീങ്ങോത്ത് സ്വദേശി. ആനുകാലികങ്ങളിൽ കഥ, കവിത എഴുതാറുണ്ട്, ഏറെ അംഗീകാരങ്ങൾ കിട്ടിയ " കാണി " എന്ന ഹ്രസ്വ സിനിമയുടെ സംവിധായകൻ കൂടിയാണ്.

You may also like