റാണിപുരത്തെ സൗഹൃദ ചിത്രങ്ങൾ
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസറഗോട്ടെ റാണിപുരം കുന്നുകളിൽ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. കടൽനിരപ്പിൽ നിന്നും 1048 മീറ്ററോളം ഉയർന്നു നിൽക്കുന്ന പ്രദേശമാണ് റാണിപുരം. കോടമഞ്ഞ് മറച്ചു പിടിക്കുന്ന പച്ചക്കുന്നുകൾ തന്നെയാണ് ഇവിടത്തേയ്ക്ക് ഏവരെയും ആകർഷിക്കുന്നത്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താൽ പനത്തടി എത്തും. അവിടന്ന് വലത്തോട്ട് ഒമ്പത് കിലോമീറ്റർ പോയാൽ റാണിപുരത്ത് എത്താം. കാസറഗോഡ് ജില്ലയിലെ പരസ്യ ചിത്രകലാ രംഗത്ത് ജോലിചെയ്യുന്നവരും ചിത്രകാരന്മാരും ചേർന്ന് രൂപീകരിച്ചContinue Reading

















