ദീപ ഗോപകുമാർ

ദീപ ഗോപകുമാർ. തൃശ്ശൂർ ജില്ലയിലെ മുല്ലക്കരയിൽ താമസിക്കുന്നു. വായനയും,യാത്രയും ഇഷ്ടപ്പെടുന്നു. കഥ /കവിത എന്നിവ വായിക്കുവാനും, എഴുതുവാനും താത്പര്യം.

പറയുക പ്രണയസഞ്ചാരീ, നിനക്കുഞാൻപെരുവഴിയമ്പലംമാത്രമായിരുന്നെന്നോ..തിരികെ,നീയെന്നിലേക്കെത്തുമെന്നെന്തിനോവെറുതെ ഭ്രമിപ്പിച്ച കനവോഅനുരാഗം… വഴി നീ മറന്നുവോയെന്നുചോദിക്കുവാൻകഴിയാതെൻ വാക്കുകൾനാവടക്കുന്നു ..നിൻ ,ചുവടടികളിൽ ഞെട്ടറ്റദൂരങ്ങൾപിൻതുടർന്നെത്താൻവിയർത്തൊലിക്കുന്നു ഞാൻ.. ഞാൻ നിനക്കാരെ,ന്നചോദ്യമാത്മാവിലെനീലക്കയത്തിൽനിരാലംബമായപ്പോൾ ,ഹൃദയത്തിലേകാന്തജീവപര്യന്തത്തിനെൻപ്രണയത്തെയന്നേ തളച്ചതാണല്ലോ ,ഞാൻ… ഇരുൾ മുഖപടം ചൂടി മിഴിയടയ്ക്കുന്നുതിരികരിഞ്ഞണയുന്നപ്രണയച്ചിരാതുകൾ.ചിതലരിച്ചതിദ്രുതമൃതി പുണരുന്നു ,ഞാൻനിനവിനാൽ കടഞ്ഞെന്നിൽ കാത്തനിൻ ദാരു ശിൽപം… നിലവിളിപ്പെരുമഴപ്പാച്ചിലിലെൻ്റെ മൺ_ചുവരുകൾ കുതിരുന്നതറിയുന്നുഞാൻ; പക്ഷേ, നനയാതെ, ഹൃദയത്തിൽപൂമുഖത്തപ്പോഴുംഒരു തിരി റാന്തലുണർന്നിരിക്കും.. അടയാത്തജനലുക,ളെൻ്റെയുൾക്കണ്ണുകൾഅകലങ്ങളിൽ നിൻ്റെ നിഴൽതിരയും… ഉയരങ്ങളിൽ നിൻ്റെ ചില്ലകൾപൂക്കുമ്പോൾ,പ്രണയ നിരാസത്തിനതിതാപനത്താൽകരൾ പാതിവെന്ത ചുവന്ന പൂവായിഞാൻഒരുപാടു താഴെ വിരിഞ്ഞുനിന്നേക്കാം …….. കവർContinue Reading