1
ഗിഥാര്‍ വായിക്കുമൊരാളെ
അയാള്‍ ചിത്രത്തിലാക്കി
ചുവരില്‍ തൂക്കി.
ഗിഥാര്‍ വായിച്ചിരുന്ന ആള്‍
ഇല്ലാതായിട്ടും
ചിത്രത്തിലെ ആള്‍
ഗിഥാര്‍ വായിച്ചുകൊണ്ടേ
അനശ്വരനായി.
2
അയാള്‍ വരച്ച പൂക്കള്‍
യഥാര്‍ത്ഥ പൂക്കളേക്കാളും
നിറമുറ്റതായി.
തേന്‍ നിറയ്ക്കാന്‍
മറന്നു പോയതിനാല്‍
പൂമ്പാറ്റകള്‍ വന്നതേയില്ല.
3
കമിതാക്കളെ അയാളും
വരഞ്ഞിട്ടുണ്ട്.
രഹസ്യമായി
ചുംബിക്കുന്നതായി.
ചുംബിക്കുമ്പോള്‍
അവര്‍ മറന്നു പോയ ലോകത്തെ
ചിത്രം
മറവില്ലാതെ കാട്ടി.
കവർ: വിൽസൺ ശാരദ ആനന്ദ്
Comments
