March 2021 (Page 4)

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷContinue Reading

ദൈവജ്ഞൻ കാലത്തുണർന്ന് , പരദേവതകളെ ധ്യാനിച്ച് , ദേഹശുദ്ധി വരുത്തി, വിധിപ്രകാരമുള്ള മന്ത്ര ജപാദികൾക്ക് ശേഷം പഞ്ചാംഗം വീക്ഷിച്ചു ദിവസഫലങ്ങൾ ഗണിച്ചു സ്വസ്ഥാത്മാവായി ഭവിച്ചു . ശേഷം, അന്ന് തന്നെ സന്ദർശിക്കുവാനുള്ള ഇരയെ ജ്ഞാന ദൃഷ്ടിയാൽ കണ്ട്, പ്രതീക്ഷയോടെ, പെരുമ്പാമ്പായി ചാര് കസേരയിൽ ചുരുണ്ടു കിടന്നു. തത്സമയം, മുപ്പതു കിലോമീറ്റർ കാക്ക പറക്കുന്ന ദൂരത്തിൽ സ്വവസതിയിൽ , ഭാഗവതോത്തമൻ അന്നത്തെ ഭാഗവത പാരായണം മുഴുമിക്കുകയായിരുന്നു .വേനലിൻറെ ദുർഭരണത്തിൽ ദുഃഖിതയായ ഭൂമിContinue Reading

ഞാൻ കാണുമ്പോൾ ഉപേക്ഷിക്കപ്പെട്ട പഴങ്ങളുടെ കൂടകൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു റാസി. നഗരത്തിൻറെ ഒത്തനടുക്കുള്ള ക്ഷേത്രത്തിൽനിന്നു നിർമാല്യം തൊഴുതിറങ്ങിയ കാറ്റ് അവനെ ഉയർത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. അന്നു വനിതാദിനമായിരുന്നു. കൈകാലുകൾ കുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച് നഗരം ഞെളിപിരികൊണ്ടു. മാതളപ്പഴങ്ങൾ വാങ്ങിക്കാൻ പെൺകുട്ടികൾക്കന്നേദിവസം പ്രത്യേക വിലക്കിഴിവ് ഉണ്ടായിരിക്കും എന്നയാൾ പരസ്യം ചെയ്തിരുന്നു നേരത്തെ മുഖാവരണമണിഞ്ഞുകൊണ്ട് കുതിരപ്പുറത്ത് ആ ദിവസത്തെ ആദ്യപെൺകുട്ടി വന്നപ്പോഴും അവൻ കിടന്നുറക്കം തന്നെ. ഞാൻ കുലുക്കിയുണർത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുതിരയുടെ വലതുContinue Reading

ജാതക കഥകളിലെ ഒരു കഥ പറഞ്ഞു കൊണ്ടാണ് എഴുത്തുകാരൻ ഈ പുസ്തകം തുടങ്ങുന്നത്. അതിങ്ങനെയാണ്. അക്കാലത്തെ ഒരു രാജാവിന് ഒരു ഖജനാവു സൂക്ഷിപ്പുകാരനുണ്ടായിരുന്നു. അതിവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ഊണ്. അതിന്റെ മണം പോലും ആളുകളെ അതിയായി കൊതിപ്പിക്കും. ഒരു ദിവസം ആ മണത്തിൽ ആകൃഷ്ടനായി ഒരു വഴിയാത്രക്കാരൻ ചുറ്റുമതിലിനപ്പുറമുള്ള മരത്തിൽ കയറി നോക്കി. അതിവിശിഷ്ടമായ ആ ഭോജ്യം കണ്ടതും അദ്ദേഹത്തിനു ആഗ്രഹം അടക്കാനായില്ല. വഴിയാത്രക്കാരൻ ഖജനാവു സൂക്ഷിപ്പുകാരനെ സമീപിച്ചു. “എന്റെ ഒരുContinue Reading

അച്ഛനെയാരും പേര് വിളിക്കുന്നതായി കേട്ടിട്ടില്ല. എല്ലാവരും സഖാവെന്നേ വിളിക്കൂ. അതെന്താ അങ്ങനെയെന്ന് അച്ഛനോടുചോദിച്ചാൽ നിറഞ്ഞൊരു ചിരി മാത്രമാണ് മറുപടി. ആ വിളിയിൽ നിറഞ്ഞ സ്നേഹവും ബഹുമാനവും എന്റെ കുഞ്ഞുമനസ്സിനെ സന്തോഷിപ്പിച്ചു. ആ സന്തോഷത്തിന് അഭിമാനം എന്നാണ് അമ്മ പറഞ്ഞിരുന്ന പേര്. പക്ഷെ ഒരിക്കൽ മാത്രം ആ പേര് എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാനന്ന് എട്ടാം ക്ലാസിലാണ്. സ്ക്കൂൾ പി. റ്റി. എ. കളൊന്നും ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന കാലം. സ്ക്കൂളിലൊരു സമരംContinue Reading