തെരഞ്ഞെടുപ്പ് ചർച്ചയുടെ ഭാഗമായി, മലയാളനാടിനു വേണ്ടി പി എൽ ലതിക, ശ്രീ സി ആർ പരമേശ്വരന് അയച്ചു കൊടുത്ത ചോദ്യങ്ങളും അവയെ പൊതുവെ സ്പർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും :
എത്രത്തോളമുണ്ട്? വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ട് ..33
ശതമാനം വോട്ടു കിട്ടിയവർ ഭൂരിപക്ഷമാവാനുള്ള സാധ്യത, പാര്ലമെന്റ് സെഷൻ
തുടങ്ങുന്നതിനു മുൻപ് ഒരു വിസ്ഫോടന വാർത്ത സൃഷ്ടിച്ചു തുടർച്ചയായ
സ്തംഭനത്തിനു കളമൊരുക്കുക, പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുക, അതിന്റെ
മറയിൽ ചർച്ചയില്ലാതെ പ്രധാന ബില്ലുകൾ പാസ്സാക്കി
എടുക്കുക,…പാസ്സാവില്ലെന്നുസംശയിക്കുന്ന നിയമങ്ങൾ മണി ബില്ലുകളാക്കി
പാസ്സാക്കി എടുക്കുക .എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം
2 അഴിമതി വിരുദ്ധതയുടെ പേരിൽ അധികാരത്തിൽ വന്ന കേന്ദ്ര സർക്കാർ , ഭരണ
കാലത്തു, വിവിധ രാഷ്ട്രീയക്കാരുടെ പേരിലുയർത്തിയ ആരോപണങ്ങൾ തെളിയിക്കുകയോq
ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പലരും കുറ്റ വിമുക്തരായി.അതെ സമയം നാലു
വര്ഷങ്ങള്ക്കു ശേഷവും ആ കേസുകൾ പ്രതിപക്ഷത്തെ ബ്ലാക്മെയ്ൽ ചെയ്യാനുള്ള
ഒരു മാജിക് വടിയായി നിരന്തരമായി ഉപയോഗിക്കുകായും ചെയ്യുന്നു . ഇതേ
കാലയളവിൽ സ്വന്തം പാർട്ടിയുടെ വ്യാപം,റാഫേൽ പോലെ ഭീമമായ അഴിമതികളുമായി
ജനം പൊരുത്തപ്പെടുന്നു അഴിമതി ഒരു തിരഞ്ഞെടുപ്പ് വിഷയമല്ലാതായി ?
3 .കാലി വധ നിരോധനം ഒരു ഹിന്ദുത്വ അജണ്ടയായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്
. പക്ഷെ അത് സത്യത്തിൽ കാർഷിക മേഖലയുടെ മുൻകാലിനു കൊടുത്ത അടിയായിരുന്നു
.ഏതാനും വർഷങ്ങൾ കൊണ്ട് മേഖലയുടെ തകർച്ച രാജ്യം നേരിടേണ്ടി വരും.അതിനെ
വീണ്ടെടുക്കുവാൻ ഇനി മറ്റൊരു സർക്കാരിന് സാധ്യമാവുമോ?
4 സ്വന്തം പാർട്ടിയോട് പ്രതിബദ്ധതയുള്ള പോഷക സംഘടനകൾ ഇന്നുള്ളത് ബി ജെ പി
ക്കുമാത്രമാണ് . 35 ഓളം സംഘടനകൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും എണ്ണയിട്ട
യന്ത്രം പോലെ പ്രവർത്തിക്കുന്നു . മിഷനറികളും
മാവോയിസ്റ്റുകളും മാത്രം കടന്നു ചെന്നിരുന്ന ആദിവാസിമേഖലകൾ ഉൾപ്പെടെ ..15
ലക്ഷം സന്നദ്ധ പ്രവർത്തകരും ,സന്യാസി വര്യരും ആൾ ദൈവങ്ങളും
വരുതിയിലാക്കപ്പെട്ട മാധ്യമങ്ങളും ചേർന്ന event management നെ നേരിടാൻ
രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനോ പ്രതിപക്ഷ സഖ്യത്തിനോ കഴിയുമോ?
5 ബി ജെ പിക് ഭരണം കയ്യിൽ ഇല്ലാത്തിടത്തു അടിത്തട്ടിൽ
സംഭവിച്ചിരിക്കുന്ന ഒരു സാംസ്കാരിക സുനാമിയാണ് ശബരിമല യിൽ ഉപരിതലത്തിൽ
പ്രത്യക്ഷപ്പെട്ടത് .ഇത് കേരളത്തിൽ ഇത്ര സംഹാരാത്മകമാണെങ്കിൽ വടക്കേ
ഇന്ത്യയിലെ സ്ഥിതി എന്തായിരിക്കും?. കേന്ദ്രത്തിൽ ഭരണം മാറിയാലും
അടിസ്ഥാന തലത്തിൽ വന്നിട്ടുള്ള അവിശ്വാസം തിരിച്ചിടുക എളുപ്പമാവുമോ?
6 മോഡിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്നത് വളരെയധികം ചർച്ച
ചെയ്യപ്പെട്ടെങ്കിലും ഇനിയും യാഥാർഥ്യമാകാത്ത ഒന്നാണ്. അത്തരം ഒരു
ആൾക്കൂട്ട ഐക്യം തെരഞ്ഞെടുപ്പിലോ, ഭരണ രൂപീകരണത്തിലോ,സുസ്ഥിര ഭരണത്തിനോ സഹായകമാകുമോ ?
കേരളം ഈ തെരഞ്ഞെടുപ്പിൽ ഇനിയും ഗൗരവമായി അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ
ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ടോ? ലോക്സഭാ തെരഞ്ഞെടുപ്പെന്നാൽ വടകരയെന്ന
മട്ടിലാണ് കാര്യങ്ങൾ. ക്രിമിനലിസം ഗ്ലോറിഫൈ ചെയ്യപ്പെടുകയും, സമ്പത്തു,
സഭ, സിനിമ എന്നിവ ഈ നിർണ്ണായക തെരഞ്ഞെടുപ്പിൽ പോലും സ്ഥാനാർഥി
നിർണ്ണയത്തിൽ പതിവ് പോലെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നില്ലേ?
2014ൽ പാർലിമെൻറിൻറെ പടവുകൾ തൊട്ടു വന്ദിച്ച് അകത്തേക്ക് പ്രവേശിക്കുമ്പോൾ നരേന്ദ്ര മോദി പറഞ്ഞു , ’ പാർലിമെൻറ് ജനാധിപത്യത്തിന്റെ വിശുദ്ധ ക്ഷേത്ര’മാണെന്ന് അത്യുക്തികളുടെ കാര്യത്തിൽ വിശാരദനായ അദ്ദേഹം അത് പറയുമ്പോൾ അകമേ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നിരിക്കണം.അദ്ദേഹം മാത്രമല്ല, അത് കേൾക്കാനിടയായ സ്വകക്ഷിയിൽ പെട്ടവരും പ്രതിപക്ഷത്തുള്ളവരും എല്ലാം അങ്ങിനെ തന്നെ. അവർക്കറിയാമായിരുന്നുവല്ലോ, ആരംഭിക്കാനിരിക്കുന്ന ലോകസഭയുടെ ഉള്ളടങ്ങുന്ന ജനപ്രതിനിധികൾ ആരാരെല്ലാമാണ് എന്ന് പ്രധാനപ്പെട്ട ഒരു watch dog സംഘടനയായ Association of Democratic reforms(adr) ന്റെ കണക്കുപ്രകാരം 2014ൽ ലോക് സഭയിലേക്ക് ജയിച്ച ജനപ്രതിനിധികളിൽ 34 ശതമാനവും ക്രിമിനൽ കേസുകൾ നേരിടുന്നവരായിരുന്നു.അവരിൽ തന്നെ 21% പേർ കൊലപാതകം ,വധശ്രമം ,ബലാൽസംഗം ,കൊള്ള,തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ ഗൌരവാവഹമായ കുറ്റം ചെയ്തവർ . ലോക് സഭ(ജനങ്ങളുടെ സഭ )എന്ന പേരിനെ പരിഹസിച്ചു കൊണ്ട് ജയിച്ചവരിൽ 442 പേർ (82%) കോടീശ്വരന്മാരായിരുന്നു; അത് പ്രഖ്യാപിത ആസ്തി.പ്രഖ്യാപിത ആസ്തി എന്നത് ഏറിയ കൂറും അസംബന്ധമാണെന്ന് നമുക്ക് നേരിട്ട് അറിയാവുന്ന ജനപ്രതിനിധികളുടെ ഉദാഹരണങ്ങൾ കൊണ്ട് തന്നെ മനസ്സിലാവും . ഈ കോടീശ്വരന്മാരിൽ ഒട്ടനവധി പേർ തങ്ങളുടെ സീറ്റുകൾ വിവിധ കക്ഷികളിൽ നിന്ന് പണം കൊടുത്ത് വാങ്ങിയതായിരുന്നു. മോദിയും അമിത്ഷായും രാഹുൽ ഗാന്ധിയും മായാവതിയും ജയലളിതയും പവാറും പിണറായിയും ലാലുവും ഉദ്ധവ് താക്കറെയുമൊക്കെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്തവരായിരുന്നു ഇവരെല്ലാം.മറ്റു നേതാക്കളെക്കാൾ സത്യസന്ധതയുള്ളത് കൊണ്ട് മായാവതി പറഞ്ഞു,താൻ പാർട്ടി ടിക്കറ്റിന് പകരമായി പണം വാങ്ങാറുണ്ട് എന്ന്. വിപ്ലവപാർട്ടി ആയ സി.പി.എം പോലും കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ ഈ പ്രവണത തുടങ്ങി വച്ചു. 2019ലും അവർ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ചിട്ടുള്ള മൂന്നോ നാലോ സ്ഥാനാർ ഥികളുടെ ഒരേയൊരു യോഗ്യത പണം മാത്രമാണ്. ഇത്തരം പ്രവണത നമ്മുടെ രാഷ്ട്രീയകക്ഷികളുടെ പൊതുവായ ധാർമ്മികവും ജനാധിപത്യപരവും ആയ നിലവാരത്തെ കുറിച്ച് ഉറക്കെ പറയുന്നു. നിരീക്ഷകരുടെ കണക്കുകൾ പറയുന്നത്,ഇന്ത്യൻ സാഹചര്യത്തിൽ ഒരു ക്രിമിനൽ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത, സാധാരണ സ്ഥാനാർ ത്ഥിക്കുള്ളതിനേക്കാൾ മൂന്നിരട്ടിയാണെന്നാണ്. അത് നമ്മുടെ ജനങ്ങളുടെ നിലവാരത്തെ കുറിച്ച് ഉറക്കെ പറയുന്നു.