പൂമുഖം നിരീക്ഷണം ഇരകൾ ആയുധമാക്കപ്പെടുമ്പോൾ

മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച ശബരിമല- ഒരു അപശബ്ദം ' എന്ന ശ്രീ സി ആർ. പരമേശ്വരന്റെ ലേഖനത്തോട് ശ്രീമതി പി എൽ ലതിക പ്രതികരിക്കുന്നു: ഇരകൾ ആയുധമാക്കപ്പെടുമ്പോൾ

 

sabarimala-pti-1538149787

റെ ആദരിക്കുന്നവരുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ പുലർത്തണം. വാക്കുകളിൽ അർത്ഥ പ്പിഴ വരരുത്.ഉദ്ദേശം കൃത്യമായി വെളിപ്പെടണം. അത്തരം ഒരു സന്ദർഭമാണിത് .സി ആർ പരമേശ്വരൻ മലയാള നാട് ജേർണലിൽ എഴുതിയ ” ശബരിമല ഒരു അപശബ്ദം ” എന്ന ലേഖനത്തിലെ ചില നിരീക്ഷണങ്ങളെ കുറിച്ച് തോന്നിയ സന്ദേഹങ്ങളാണ് താഴെ കുറിക്കുന്നത് .

ശബരിമലയിലെ സ്ത്രീ പ്രവേശനം ബീവറേജ്‌സ്നു മുൻപിൽ പ്രത്യേക വരി തരപ്പെടുന്നതു പോലെയല്ല .അവിടെ കയറി നിൽക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല . രാജ്യത്തെ എല്ലാ മദ്യ മാംസ വിൽപ്പന ശാലകളിലും എല്ലാ വിഭാഗത്തിൽ പെട്ട സ്ത്രീ കൾക്കും പ്രവേശനം ഉണ്ട്..ആ താരതമ്യം അത്ര കൃത്യമായില്ല എന്ന് പറയുകയായിരുന്നു. സ്ത്രീകൾ പ്രവേശിക്കുന്നതിന് വിരോധം കല്പിച്ചിരിക്കുന്നിടത്തു, ദൈവ സന്നിധിയായാൽ പോലും തിരിഞ്ഞു നോക്കരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. പക്ഷെ ഇതുവരെ പക്ഷപാതപരമായ ഒരു നിബന്ധനയാൽ വിലക്കപ്പെട്ടിടത്തേക്കു രാജ്യത്തെ നിയമം വാതിൽ തുറക്കുമ്പോൾ അത് തടയാൻ ആർക്കുമവകാശമില്ല

വിധിക്കെതിരെ ബി ജെ പി യുടെയും കോൺഗ്രസിൻറെയും ചില സന്ഘടനകളുടെയും എതിർപ്പാണ് ആദ്യം ഉണ്ടായത് അതിനു ശേഷമാണ് നടപ്പിലാക്കണമെന്ന ഭരണ ഘടനാ ബാധ്യതയെ കുറിച്ച് സർക്കാർ കണിശത കാണിച്ചത് .ആ സമയക്രമം ഓർക്കാത്തതു കൊണ്ടാണ് , സാവകാശം ഇല്ലാതെ നടപ്പാക്കാൻ സർക്കാർ അത്യുൽസാഹം കാണിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം എന്നു തീർപ്പു കല്പിയ്ക്കുന്നത്തിന്റെ പിന്നിൽ .

പരപ്രേരണയില്ലാതെ സ്വമേധയാ സ്ത്രീകൾ ആചാര ഭംഗത്തിൽ വേദനിച്ചു തെരുവിലിറങ്ങി എന്നത് വാസ്തവമല്ല . രാഷ്ട്രീയ താല്പര്യത്തോടെ മത സംഘടനകൾ നല്ലവണ്ണം വിയർത്തു അവരെ ഇറക്കിയതാണ് വാട്സ് അപ്പ് നുണകൾ, ആത്മീയ സദസ്സുകൾ , പുരാണപാരായണ കൂട്ടങ്ങൾ എന്നിവിടങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടു. ഇതിൽ .എൻ എസ് എസ് നിർണായകമായ പങ്കു വഹിച്ചു പട്ടിക ജാതി /വർഗ്ഗത്തിൽ നിന്ന് പൂജാരികളെ നിശ്ചയിച്ചപ്പോൾ വ്യാപകമായ അന്ധാളിപ്പ് ഉണ്ടായിരുന്നു. പക്ഷെ ആരും ഇറങ്ങിയില്ലല്ലോ. മറ്റൊരു സമരത്തിനോട് തട്ടിച്ചു നോക്കുമ്പോൾ ഈ വസ്തുത കൂടുതൽ വ്യക്തമാവും രണ്ട് ആഴ്ച പോലും കാ ത്ത് നിൽക്കാതെ ഒരു യുവതി ഭർത്താവു കൊല്ലപ്പെട്ടിടത്ത് സത്യാഗ്രഹമിരുന്നു . .ഉള്ളു ചുടുമ്പോൾ ആണ് ഒരു പര പ്രേരണയുമില്ലാതെ അറ്റ കൈക്കിറങ്ങുക .ചോറ്റാനിക്കരയിലും ആറ്റുകാലിലും പെൺകണ്ണീരൊഴുകുന്നതും പരിഹാരമില്ലാത്ത ഉൾചൂടു കൊണ്ട് തന്നെ.. അതുപോലെയല്ല ശബരിമല വിഷയത്തിൽ സ്ത്രീകളുടെ പ്രതിഷേധം.ഒരു ദേവതാ സങ്കല്പ്പത്തെ സംബന്ധിച്ച് , അതും , നിരവധി തവണ ദേവപ്രശ്നം എന്ന കൗശല സങ്കേതം ഉപയോഗിച്ച് മാറ്റി മറി ച്ചു വികലമാക്കിഎന്ന് ബോധ്യമുള്ള ഒരിടത്തെ ആചാര ഭംഗത്തെ സംബന്ധിച്ച് , അകത്തള വാസിയായ മലയാളി സ്ത്രീ സ്വമേധയാ പ്രതിഷേധ തെരുവിലേക്ക് ഇറങ്ങിയെന്നു പറയുന്നത് അവരുടെ ദൃശ്യമായ പെരുമാറ്റ രീതിയോട് യോജിക്കുന്നില്ല.

സവർണ്ണതയുടെ രഹസ്യാഭിലാഷങ്ങൾക്ക് വിഷയത്തിൽ താത്പര്യമുണ്ടെന്ന് സുപ്രീം കോടതിയിൽ രേഖയായി സമർപ്പിച്ച താന്ത്രിക കോഡ് തെളിയിക്കുന്നു. . അതിനെ വിമർശിക്കുന്നത് കമ്മ്യൂണിസ്റ്റ് -നവോത്ഥാന നായകരെ വിസ്മരിക്കലാവുന്നതെങ്ങിനെ? അവരുടെ കയ്യൊപ്പുകൾ മാനവീയ ചരിത്രത്തിൽ സ്ഥിരാങ്കം കുറിച്ചിരിക്കുന്നു എന്ന് ആരും നിഷേധിക്കുകയില്ല . സി ആർ പി , സവർണ വിമർശനങ്ങൾ ഏറ്റു തനിക്കു പൊള്ളിയെന്നു വ്യംഗ്യമായെങ്കിലും പരിഭവിക്കുമ്പോൾ,പക്ഷെ, എന്നെപ്പോലെ ഒരുപാടുപേർ മുറുകെ പിടിച്ച ചില ഉറപ്പുകളിൽ വിള്ളൽ വീഴുന്നു.

പോകാനുദ്യമിക്കുന്നസ്ത്രീകൾ ഭക്തരോ വിശ്വാസികളോ അല്ല എന്ന സൂചനയും വേദനിപ്പിച്ചു .ആരുടെ വാക്കാണ് അതിലൂടെ ഏറ്റു പറഞ്ഞത് ? പുരുഷന്മാരെ കുറിച്ച് അങ്ങനെ ഒരു മൂല്യ നിർണയം നടക്കാറില്ലല്ലോ .

ശബരിമല വിഷയത്തിൽ കോടതി വിധിനടപ്പിലാവണമെന്ന നിലപാട് കൈക്കൊണ്ട ഫേസ് ബുക്കിലെ സ്ത്രീകൾ , മൂല്യബോധം ശോഷിച്ച സൂപ്പർ താര ആരാധികമാരല്ല . പിണറായി നേതൃത്വം വഹിക്കുന്ന ഒരു സർക്കാർ നടപ്പിലാക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു നടപടിയെയും കണ്ണടച്ചു വിമർശി ക്കുന്നില്ല അ വർ എന്ന് മാത്രം . ലേഖനത്തിൽ പരാ മർശിച്ച സി പി എം രാഷ്ട്രീയാതിക്രമങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല .അതിനെ യൊക്കെ മേൽ പറഞ്ഞ സ്ത്രീകൾ ശരിവെക്കുന്നു എന്ന പ്രസ്താവനയെ സ്വീകരിക്കാതെ തള്ളിക്കളയുന്നു..ആൾക്കുരുതി മുതൽ സ്വജന നിയമനം വരെ തികഞ്ഞ എതിർപ്പോടെയാണ് കാണുന്നത് .

പ്രളയാനന്തര പുനർ നിർമ്മാണത്തെ പാർശ്വവൽക്കരിച്ചു എന്ന് വിധിയെഴുതാൻ സമയമായിയോ?.ഓരോ ദിവസം കടന്നു പോകുമ്പോഴും വിലപ്പെട്ട സമയം ചോർന്നു പോകുന്നു എന്ന് ആശങ്ക യും അക്ഷമയും തോന്നാറുണ്ട്. എങ്കിലും ശുഭപ്രതീക്ഷയുണ്ട് . മിക്ക മുഖ്യ ധാരാ മാധ്യമങ്ങളും പമ്പയിൽ നീന്തി തുടിക്കുകയാണെങ്കിലും ആകാശ വാണിയും ദൂര ദർശനും , സർക്കാർ ഈ വിഷയത്തിൽ ഗൗരവത്തോടെ ബദ്ധ ശ്രദ്ധരാ യിരിക്കുന്നു എന്നു റിപ്പോർട്ട് ചെയ്യുന്നു.പുനർനിർമ്മാണം ജനങ്ങൾ തിരഞ്ഞെടുത്തു പ്രതിപക്ഷത്തിരുത്തിയ വരുടെയും മുൻഗണനാ വിഷയമാണല്ലോ. അവർ അത് അവഗണിച്ചു , ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി സംസ്ഥാനത്തിൻറെ പരിമിത വിഭവങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിനെ കുറിച്ച് ലേഖനം മൗനം പൂണ്ടതെന്തെ? കാലത്തി നൊപ്പം സമൂഹം മാറേണ്ടതിനെ കുറിച്ച് ഒന്ന് വിശദീകരിക്കൻ പോലും മിനക്കെടാതെ ഹിന്ദു വിശ്വാസികൾ ഒന്നടങ്കം അടഞ്ഞ മനസ്സും ചിന്തയും ഉള്ളവരാണെന്നു സ്ഥാപിക്കാൻ കോൺഗ്രസ്സും ബി ജെ പിയും വ്യഗ്രതപ്പെടുന്നതിൽ സി ആർ പി ഒരസ്വഭാവികതയും കാണുന്നില്ല .

NB:- ശ്രീ സി ആർ പരമേശ്വരൻ മലയാളനാട് വാരികയിൽ എഴുതിയ ലേഖനം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം.

ശബരിമല – ഒരു അപശബ്ദം

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like