Like the mother-cat,
shaking its tail
plays with its kitten,
the city
waving its alleys
played with me,
a newly-come laborer.
Go this way, then…
Go that way, then…
Lost my way
doesn’t matter.
I’m now city’s own child.
Translated by V P Manoharan
മൂലകവിത – കുഞ്ഞ്
പി. രാമന്‍
തള്ളപ്പൂച്ച കുഞ്ഞിനെ
വാലിളക്കിക്കളിപ്പിക്കും പോലെ
നഗരം
പുതുതായി
പണിക്കെത്തിയ
എന്നെ
ഊടുവഴികള്‍
ഇളക്കിക്കാട്ടി
കളിപ്പിച്ചു കൊണ്ടിരുന്നു.
ഇതിലേ പോയാല്‍ അതിലേ…
അതിലേ പോയാല്‍ ഇതിലേ…
വഴി തെറ്റി.
സാരമില്ല.
ഞാനീ നഗരത്തിന്‍റെ സ്വന്തം കുഞ്ഞായി.
കവര്‍: സുധീർ എം എ
സ്വദേശം പയ്യന്നൂർ. ഇന്ത്യൻ എയർഫോഴ്‌സിലും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും സേവനമനുഷ്ഠിച്ചു. പ്രസിദ്ധീകരിച്ച രചനകൾ: 1. The fallen flower. ("വീണ പൂവി"ന്‍റെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനം.). 2 The Goddess in the attic and other stories (15 കഥകളുടെ വിവർത്തനം).

















