തളിക്ക് വേനലേ….
വരിക വേനലേ വന്നിരുന്നീ ചെറിയകൊമ്പിലെ തളിരിലയിലും നിറയെ വിളമ്പുക കഴിഞ്ഞുപോയൊരു പ്രളയം കൊതിച്ച ഇളവെയിലിന്നു പകരമായ് പതയും പാലുപോൽ നുരയും വേവിന്റെ അടിയിളക്കി തടയുന്ന പങ്കിലെ നടുമുറിക്കഷ്ണം. ഉടലിൽനിന്നൂർന്നു പോകുമവസാന കച്ച കണ്ണു ചോപ്പിച്ച് കൂർപ്പിച്ച് ഊരിവാങ്ങുക, ഊർത്തിനോക്കുക അതിന്നടിയിലെ നാണവും പൊള്ളലും അവളൊളിപ്പിക്കും വറുതികൾ വെന്തു വിണ്ട വിടവുകൾ പൊത്തുകൾ അടിയിളകി വിരലുകൾ പൊള്ളച്ച് തൊലിപൊളിഞ്ഞ് തെളിഞ്ഞ കാൽപ്പത്തിയിൽ നിറയെ ഇറ്റിക്ക വേനലിന്റെ തിളവെളിച്ചം, കാണട്ടെ കൂട്ടുകാർContinue Reading



















