പൂമുഖം സ്മരണാഞ്ജലി ഒരു കോഴിക്കോടൻ ഉച്ചനേരത്തിന്റെ ഓർമ്മയ്ക്ക് (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)

ഒരു കോഴിക്കോടൻ ഉച്ചനേരത്തിന്റെ ഓർമ്മയ്ക്ക് (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)

എല്ലാ എഴുത്തുകാരും കൊതിക്കുന്ന വരയാണ് നമ്പൂതിരി വര. ഒരിക്കൽ വി.കെ.എൻ പറഞ്ഞതായി കേട്ടിട്ടുണ്ട്, ‘ഞാൻ ഒരു കഥ അങ്ങട് വിടുന്നുണ്ട് സുന്ദരികളായി തിരികെ തരുക.’ കേരളക്കര കണ്ട ഏറ്റവും മഹാനായ ചിത്രകാരന്റെ വിയോഗ വാർത്ത വന്നപ്പോൾ എന്റെ കഥകൾക്കും ആ വരകൾ ലഭിച്ച ഭാഗ്യം ഓർത്തുപോയി. സമകാലിക മലയാളം വാരികയിൽ നമ്പൂതിരി വരയ്ക്കുന്ന കാലത്താണ് എന്റെ ‘ഹനുമാൻകുന്ന്,’ ‘പിതാക്കന്മാരും പുത്രന്മാരും’ തുടങ്ങിയ കഥകൾ അച്ചടിച്ചു വന്നത്. നമ്പൂതിരി വരകൾ നോക്കി ഞാൻ അഭിമാനത്തോടെ തെല്ലൊരു അഹങ്കാരത്തോടെ വാരിക നെഞ്ചോട് ചേർത്തു. കോഴിക്കോട് ജോലി ചെയ്യുന്ന സമയത്ത് ചിത്രകാരനെ നേരിൽ കാണാനും അവസരം ലഭിച്ചു.
രണ്ടായിരങ്ങളിൽ ജേർണലിസം പഠനം കഴിഞ്ഞ് കോഴിക്കോട് നിന്നിറങ്ങുന്ന” ഐ ടി ലോകം “കമ്പ്യൂട്ടർ മാസികയിൽ എനിക്ക് ജോലി കിട്ടി. കോഴിക്കോട്, പരിചയമില്ലാത്ത നഗരം. മനോരമയിലെ ഷില്ലർ സ്റ്റീഫനും ജയൻ ശിവപുരവും നഗരത്തിൽ എനിക്ക് അഭയമൊരുക്കി . ജയൻ ശിവപുരം,ജയേട്ടൻ, ഒരു ഞായറാഴ്ച രാവിലെ വിളിക്കുന്നു

“നീ ആർട്ടിസ്റ്റ് നമ്പൂതിരിയെ കാണാൻ വരുന്നോ ?”

അതെന്തു ചോദ്യം. ഞാൻ റെഡിയായി.

ഏറെ ആരാധിക്കുന്ന ചിത്രകാരൻ.ജയേട്ടനുമായി നല്ല അടുപ്പമാണ്.

എന്റെ ഒന്ന് രണ്ട് കഥകൾക്ക് അദ്ദേഹം വരച്ചിട്ടുണ്ട്. ഉച്ചനേരം. ഞങ്ങൾ ഒരു ഊണ് പാർസൽ വാങ്ങി വീട്ടിൽ ചെന്നു. ഇത്രയും ലാളിത്യം കണ്ടിട്ടില്ല.

അദ്ദേഹം ചിത്രം വരക്കുന്നതു പോലെയാണ് ഉണ്ടത്.

വൃത്തി

ചിരി

സംതൃപ്തി

എന്റെ കഥയ്ക്ക് വരച്ചിട്ടുള്ള കാര്യമൊന്നും പറഞ്ഞില്ല. സത്യത്തിൽ ചിത്രകാരനെ കണ്ട അമ്പരപ്പിൽ ഞാൻ എന്നെ മറന്നു.

ഒരു ലെജൻഡ്.

അദ്ദേഹത്തിന്റെ വിയോഗ വാർത്ത എത്തുമ്പോൾ ആ കോഴിക്കോടൻ ഉച്ചനേരം ഓർത്തുപോയി…

വിട

ജേക്കബ് എബ്രഹാം

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like