കഴിഞ്ഞു; ആ കിളിക്കാലം
‘ആദ്യം സാക്ഷിയായ ഒരു മരണം അച്ഛമ്മയുടേതായിരുന്നു. കുട്ടിക്കാലത്ത് തറവാട്ടിൽ ഒരു മരണവും ഉണ്ടായിട്ടില്ല. എന്റെ അച്ഛമ്മ തൊണ്ണൂറ് കഴിഞ്ഞപ്പോഴാണ് മരിക്കുന്നത്. അപ്പോൾ ഞാൻ ഭർത്തൃഗൃഹത്തിലായിരുന്നു. അതിനെത്രയോ വർഷം മുമ്പ്, ഞങ്ങളുടെ തളരാത്ത കുട്ടിക്കാലത്ത്. മലനിരകളിലേക്ക് അക്കൊല്ലം മഹാമാരി കേറിവന്നത് അത്രയെളുപ്പം തിരിച്ചുപോകാത്ത വാശിക്കാരനായൊരു അതിഥിയെപ്പോലെ ആയിരുന്നു. അതിനിടയ്ക്ക് വിഷുവിന് മാമ്പഴം പെയ്തു. പറങ്കിക്കാട്ടിൽ പലവർണപ്പഴങ്ങൾ പൊഴിഞ്ഞു. മീനക്കാറ്റ് ദൂരെ ഗ്രാമങ്ങളിൽ വസൂരിവിത്തെറിഞ്ഞു. കൊയ്തെടുത്ത വിലപ്പെട്ട അനേകം മനുഷ്യജീവനുമായിക്കടന്നുപോയി. പത്രംവായിച്ച് ഞങ്ങൾContinue Reading





















