ജേക്കബ് ഏബ്രഹാം

നോവലിസ്റ്റ്, കഥാകൃത്ത്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ. ഇപ്പോൾ മലയാളം മിഷന്‍ റേഡിയൊ മലയാളം പ്രൊജക്ട് ഹെഡ്. മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി, വാൻഗൊഗിന്റെ കാമുകി, കുമരി, ക്രിസ്മസ് പുസ്തകം, ശ്വാസഗതി, എന്റെ പത്തനംതിട്ട കഥകൾ, റ്റാറ്റു, മിണ്ടാമഠം തുടങ്ങി നിരവധി പുസ്തകങ്ങൾ.

എല്ലാ എഴുത്തുകാരും കൊതിക്കുന്ന വരയാണ് നമ്പൂതിരി വര. ഒരിക്കൽ വി.കെ.എൻ പറഞ്ഞതായി കേട്ടിട്ടുണ്ട്, ‘ഞാൻ ഒരു കഥ അങ്ങട് വിടുന്നുണ്ട് സുന്ദരികളായി തിരികെ തരുക.’ കേരളക്കര കണ്ട ഏറ്റവും മഹാനായ ചിത്രകാരന്റെ വിയോഗ വാർത്ത വന്നപ്പോൾ എന്റെ കഥകൾക്കും ആ വരകൾ ലഭിച്ച ഭാഗ്യം ഓർത്തുപോയി. സമകാലിക മലയാളം വാരികയിൽ നമ്പൂതിരി വരയ്ക്കുന്ന കാലത്താണ് എന്റെ ‘ഹനുമാൻകുന്ന്,’ ‘പിതാക്കന്മാരും പുത്രന്മാരും’ തുടങ്ങിയ കഥകൾ അച്ചടിച്ചു വന്നത്. നമ്പൂതിരി വരകൾ നോക്കിContinue Reading