LITERATURE (Page 99)

തിരതല്ലി അലറുന്ന പെരുങ്കടലിനേക്കാളും,അഴൽ തിളപ്പിക്കുന്നുണ്ട്തീമല മിണ്ടാതെയുള്ളിൽ വർത്താനം നിർത്തുന്നഓരോ ചുണ്ടിരട്ടകളുംവല വിരിക്കുന്നുണ്ട്ഒരു മിണ്ടാട്ടം കിട്ടാൻ കൂടറ്റു വീഴുന്നചെറു കുട്ടിക്കിളികൂട്ടിപ്പിടിക്കുന്നു –ണ്ടൊരു കുട്ടിയാകാശം കയത്തിലാഴുന്നകരിങ്കല്ലുപോലുംകരുതുന്നുണ്ടാവുംഒരു പായൽത്താങ്ങ് വിരലൊന്നു നീട്ടിയാൽകൂടെ വന്നേക്കുംആയുസ്സിന്നാത്മപ്രപഞ്ചം ! കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കാലത്തിൻഅവിശ്രാന്ത യാത്രയ്ക്കിടയിൽപ്രാണൻ പിടഞ്ഞഅനാഥരാത്രികളുടെശവക്കോട്ടയിൽപിറക്കാതെ പോയവരുടെസ്വപ്നങ്ങളുടെശവമഞ്ചങ്ങൾ നിരന്നിരിക്കുന്നുണ്ട്. എണ്ണമറ്റജനിക്കാത്ത പുരുഷായുസ്സുകൾ വെണ്ണീറാക്കിയശവപ്പറമ്പുകളിൽനിശ്ശബ്ദവിലാപങ്ങളുടെപ്രതിദ്ധ്വനികൾ കേൾക്കുന്നുണ്ട്. കിനാവുകൾ കരിവാളിക്കെ പുതുശബ്ദങ്ങളിൽപുതുവേഷങ്ങളിൽപുതുഭാവങ്ങളിൽകനൽക്കട്ടകൾപുനർജ്ജനിക്കുന്നുണ്ട്. വിശ്വാസത്തിന്റെമഴനൂലിൽ കോർത്തെടുത്തപ്രണയത്തുടിപ്പുകൾപ്രളയപ്രവാഹമായ്പല ഈണപ്പകർച്ചയിൽപഴമ്പാട്ടുപോലെഒഴുകുന്നുണ്ട്. ചിലരുടെ വാക്കിൻകൊടുങ്കാറ്റുകൾഭാവം പകരുന്നമുറിവുകൾ പുകച്ച്കരളിലെ വെളിപാടു തറയിൽ തട്ടിത്തെറിക്കുന്നുണ്ട്. നിറച്ചിരുന്നഅരിച്ചാക്ക് പിഞ്ഞിനിലത്തു വീണഅരിമണികളിൽനിലയുറപ്പിച്ചവർവിശന്നവയറുകളോട്കണ്ണുരുട്ടുന്നുണ്ട്. വേദനയുടെചില്ലുകൾ ആഴ്ത്തിയതനിയാവർത്തനങ്ങളടയിരിക്കുന്ന പാതകളെസ്വയം മറന്നവർഅറിയാതെഎത്തിപ്പിടിക്കുന്നുണ്ട്. ഇടവഴികളിൽനാട്യതയുടെപൊയ്മുഖങ്ങൾസ്നേഹച്ചൂടാൽ ചമയമിട്ട്നിഴൽക്കൂത്ത്‌ആടിത്തിമിർക്കുന്നുണ്ട്. ഒരിടത്ത് കടൽത്തിരമാലകൾപ്രണയികൾക്കായിമരണതീരത്തെനൂൽപ്പാലത്തിൽനഷ്ടപ്രണയത്തിന് കുരിശു വരയ്ക്കുന്നുണ്ട്. ആശകളുടെപൂങ്കാവനത്തിൽ പൂത്തുലഞ്ഞചില പ്രണയങ്ങൾഅതിജീവനത്തിന്റെഗാനമാലപിച്ച്അലോസരപ്പെടുന്നുണ്ട്. മനസ്സിൻതമോഗർത്തഭൂമികയിൽആവോളം വിളയാടിമായാമരീചികയിലെഅപഥസഞ്ചാരികൾവിതുമ്പുന്നുണ്ട്. അവസരങ്ങൾ ആവർത്തിക്കുമ്പോഴുംആവർത്തനങ്ങളുടെനിഴൽപ്പാടുകളെസമാഹരിച്ചും ജീർണ്ണിച്ചുംപരിപോഷിക്കുന്ന ജന്മങ്ങൾചിരിച്ചുകൊണ്ട് കരയുകയുംകരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട് കവർ : വിത്സൺContinue Reading

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ ഭൂമിയിലെ മറ്റിടങ്ങളിലെന്നപോലെ സമുദ്രമേഖലകളും ദ്രുതതാപനത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതര സമുദ്രമേഖലകളെ അപേക്ഷിച്ച് താപനപ്രത്യാഘാതങ്ങൾ പ്രകടമായി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ആർട്ടിക്സമുദ്രമേഖലയിലാണ്. ആണ്ടു മുഴുവനും പൂർണ്ണമായി മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിൽ ആർട്ടിക് സമുദ്രഭാഗങ്ങൾ സ്ഥിതിചെയ്യുന്നത്. എന്നാൽ, ചൂടേറുന്ന ഭാവിസാഹചര്യങ്ങളിൽ അടുത്ത രണ്ട് ദശകങ്ങൾക്കകം വർഷത്തിലെ ഭൂരിഭാഗവും ഉറഞ്ഞ മഞ്ഞ് തീരെയില്ലാത്ത അവസ്ഥയിലേക്ക് ഈ മേഖല ചുവട് മാറുന്ന സ്ഥിതി വിശേഷം പ്രതീക്ഷിക്കാം. ആർട്ടിക് സമുദ്രത്തിന്റെ ഈ പ്രകൃതമാറ്റം, പൂജ്യംContinue Reading

രാമൻ വിഗ്രഹമായിപുനരവതരിച്ചപ്പോൾ‘കുബേര’വേഷമുടുത്ത്, രാവണൻധാരണാപത്രവുമായികാത്തുനിൽപുണ്ടായിരുന്നു രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾആറടിമണ്ണില്ലാത്ത സീതമറയാനൊരിടമില്ലാതുഴറി ചാരംകൊണ്ടുപോലുംമരണപത്രമെഴുതാനാവാതെഖനികളുടെ തീച്ചൂളകളിൽകണ്ണടഞ്ഞമർന്ന വനങ്ങൾ നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾസഭാവഴികളിലെത്താതെപ്രാർത്ഥനനിലച്ചലയുന്നശംബൂകതപസ്സുകൾ യുഗങ്ങളുടെ ആഴങ്ങളിലമരാത്തപാർസയും ഗോദ്ദയുമലഞ്ഞ്*അടങ്ങാത്ത വിലാപമായി,വൈദേഹി വിലങ്ങണിയാത്ത ചിന്തകളുമായ്അവശേഷ വാല്മീകങ്ങളിൽമോക്ഷമാർഗം തേടുന്നമഹാകാവ്യമാകുന്നു, സീതായനം. ======== *സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കോവിഡ് മൂലം നടപ്പു പാദത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എൺപതിനായിരം കോടി രൂപയുടെ കമ്മിയാണ്‌ വിലയിരുത്തുന്നതെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ചാനൽ ചർച്ചയ്ക്കെത്തിയ ആസൂത്രണ ബോർഡംഗങ്ങൾ മേഖല തിരിച്ച് നഷ്ടത്തിന്റെ കണക്ക് നിരത്താൻ തുടങ്ങിയപ്പോഴാണ്‌, ചുവരിലെ ക്ളോക്കിൽ സമയം പതിനൊന്നടിച്ചത്. കാർഷിക മേഖലയിൽ 1500 കോടിരൂപ, ടൂറിസം മേഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ, റെസ്റ്റോറന്റിന്‌ ഇത്ര,സ്വയം തൊഴിൽ സംരംഭകർക്ക് ഇത്ര, കൺസ്ട്രക്ഷൻ, വ്യാപാരം, ഗതാഗതം എന്നിങ്ങനെ ആ പട്ടികContinue Reading