LITERATURE (Page 100)

നാലര വർഷത്തെ തടവിന് ശേഷം ഡാനിഷ് ജയിൽ മോചിതനായത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. ഡാനിഷിനെ ഏറെപേർക്കു പരിചയം കാണില്ല. കോയമ്പത്തൂരുകാരനായ ഡാനിഷിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഗളി പോലീസ് അറസ്റ്റ് ചെയ്യുന്നത് 2018 ഒക്ടോബർ 5 നാണ്. റിമാൻഡിൽ കഴിയവേ ഒന്നിന് പുറകെ ഒന്നായി പത്തു യുഎപിഎ കേസ്സുകളിൽ ഡാനിഷ് പ്രതിയാക്കപ്പെട്ടു. രണ്ടു വർഷത്തിനിടക്ക് ഈ കേസ്സുകളിൽ എല്ലാം ഒന്നിന് പുറകെ ഒന്നായി ഡാനിഷിനു ജാമ്യം ലഭിച്ചു. അങ്ങനെContinue Reading

പുതിയ പുസ്തകങ്ങൾ പലപ്പോഴും വായിച്ചു പൂർത്തിയാക്കാൻ പറ്റാത്ത വിധം വിരസമാണ് എന്ന വിധത്തിൽ എം ടി പറഞ്ഞ അഭിപ്രായം സാഹിത്യത്തിന്റെ സൈബറിടത്തിൽ വമ്പൻ ചലനമുണ്ടാക്കിയിരിക്കുന്നു. എംടിയുടെ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം. ‘പുസ്തകങ്ങൾ’ പലതും വായിച്ച് പൂർത്തിയാക്കാൻ പറ്റുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. നൂറ് മുതൽ നാനൂറു വരെ പേജുകളുള്ള ബൃഹത് ഗ്രന്ഥങ്ങൾ ആകും മിക്കതും. മലയാള സാഹിത്യത്തിൽ ഒരു കാലഘട്ടം തന്നെയായിരുന്ന, അതും പേജുകൾ ഏറെയുള്ള പുസ്തകങ്ങളുടെ സൃഷ്ടാവായ എംContinue Reading

ഞങ്ങൾ ഉറുമ്പുകളാണ്.ഞങ്ങൾക്കെവിടെയുംഒളിഞ്ഞും തെളിഞ്ഞുമിരിക്കാം.ഗതിമുട്ടിയാൽ ഒരു കടിമാത്രമാണ്ഞങ്ങളുടെ ഹീറോയിസം. ഞങ്ങൾതേനുറുമ്പുകൾ, നെയ്യുറുമ്പുകൾകട്ടുറുമ്പുകൾ കുനിയനുറുമ്പുകൾതീൻ മേശയിലും രസസഞ്ചാരികൾ.ഞങ്ങൾ കൂട്ടം തെറ്റിയാലുംപിരിഞ്ഞു പോകാത്ത തെരുവ്കുട്ടികളാണ്. വിശപ്പിന്റ നിഗൂഢമായഒളിവ് യുദ്ധങ്ങളിൽഞങ്ങളുടെ കറുത്ത അമ്മമാർഗർഭപാത്രത്തിലെഏഴാമത്തെ യാത്രയിൽ വെച്ച്വായിലേക്ക് മണ്ണുരുട്ടി തന്നിരുന്നു .ഞങ്ങൾമലയിടുക്കുകളിൽ ഒളിച്ചുകളിക്കുകയുംവേരുകൾക്കിടയിൽ പമ്മിയിരിക്കുകയുംവിശന്ന വയറുമായി ചക്രവാളത്തീയിലേക്ക്എടുത്തുചാടുകയും ചെയ്യുന്നവാനരക്കുട്ടികളെപ്പോലായിരുന്നു. ഞങ്ങൾകറുത്ത ഉറുമ്പുകൾകറുത്ത അമ്മമാരുടെകറുത്ത മെല്ലിച്ച കുട്ടികൾ.ഞങ്ങൾക്ക് ചരനിറത്തിലിരുണ്ടവലിയ ആകാരമുള്ള ചേരിയുണ്ടായിരുന്നു.ഒരു ദിനംകഴുത്തിൽ സ്വർണമാലയിട്ടവലിയ തലയുള്ള തടിച്ച സർപ്പംഞങ്ങൾക്കൊപ്പം സെൽഫി എടുക്കുകയുംമുട്ടായി തരുകയുംപിറ്റേന്ന് ഞങ്ങളെ ഒഴിപ്പിച്ച്ചേരി വിലയ്ക്ക് വാങ്ങുകയുംContinue Reading

ആരും പറയാത്ത ഒരു ആശയത്തെ, ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായ ഭാഷണശൈലി കൊണ്ട് കഥയാക്കുകയാണെങ്കിൽ അതിന് കിട്ടുന്ന സ്വീകാര്യത വളരെ ഉയർന്നതാകും. അത്തരം കഥകളിൽ ആശയവും ആവിഷ്കാരവും മാത്രമല്ല ഭാഷയും പ്രയോഗങ്ങളും നാടകീയതയും വളരെ ഉയർന്നുനിൽക്കും. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആയിരിക്കും അതിന്റെ അവതരണം. കഥാപാത്രങ്ങൾ വായനക്കാരൻ തന്നെയാകും. വായിച്ചു തീർന്നതിനു ശേഷം നിഷ്പ്രഭം ആകുന്നതാവുകയില്ല അതിൽനിന്നും കിട്ടുന്ന അനുഭൂതി. ചിലപ്പോൾ കഥ തീരുന്നിടത്ത് വായനക്കാരുടെ ഭാവനയാകും പ്രവർത്തിക്കുക. ചിന്തക്കും വികാരങ്ങൾക്കുംContinue Reading

കനത്തമഴ നനുത്ത വെയിലിനുബാറ്റൺ കൈമാറുകയായ്.അലസതയുടെ കമ്പളം പുതച്ച്പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ.. പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചുംമിന്നൽപ്പിണർച്ചുരിക വീശിയുംയുദ്ധകാഹളം മുഴക്കവേകാർമേഘപ്പുടവയിൽ മഴവിൽച്ചിത്രംചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻവെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…മണ്ടൻകാറ്റ്…രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടുവീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.ആർദ്രമായ രോദനംContinue Reading