ഇയ്യ വളപട്ടണം

ഉയരങ്ങള്‍ക്ക് മീതെ ആകാശം, കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍ നോട്ടം( കഥാ സമാഹാരങ്ങള്‍). ആടുകളുടെ റിപ്ബബിളിക് ( നോവല്‍. Goat Republic എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്). എന്റെ ഉമ്മയാണ് ചരിത്രം ( ഓര്‍മ്മക്കുറിപ്പ്), അലന്‍ (ബാലനോവല്‍). വളപട്ടണം documentry ഗവേഷണവും സംവിധാനവും നിര്‍വഹിച്ചു.

നഗരഹൃദയത്തിലെ തിരക്ക് പിടിച്ച സ്ഥലത്ത് വാസ്തുശില്‍പ്പഭംഗിയില്‍ ശ്രദ്ധേയമായ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ബാങ്കായിരുന്നു അത്. മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിലെ കുടുംബം ബാങ്കില്‍ വന്നാല്‍ ലോണ്‍ തരാമെന്ന് സന്തോഷത്തോടെ പറയുന്നത് കാണാം. ”എന്തേ…എവിടേക്കാ വലിഞ്ഞു കയറി പോകുന്നത് ”. അകത്തേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ട് അമ്മയോടും മകളോടും പട്ടാള വേഷം ധരിച്ച കാവല്‍ക്കാരന്‍ ചോദിച്ചു. കാവൽക്കാരന്‍റെ നെഞ്ചില്‍ നക്ഷത്രങ്ങളും അരയില്‍ റിവോള്‍വറും കാണാം. ”ഇവള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ ലോണിന് വേണ്ടി വന്നതാ..”Continue Reading